1986 മുതൽ മാറിമാറിപറ്റിക്കുന്നു..! ക​ള്ളി​ച്ചി​ത്ര കോ​ള​നി ആദിവാസികൾ സമരമുഖത്തേക്ക്; ചമ്മിനി ഡാം നിർമാണത്തിന്‍റെ പേരിൽ മാറ്റി പ്പാർപ്പിച്ചവരാണ് സമരത്തിനൊരുങ്ങുന്നത്

adivasiവ​ര​ന്ത​ര​പ്പി​ള്ളി: ക​ള്ളി​ച്ചി​ത്ര കോ​ള​നി ആദിവാസി​ക​ൾ സ​മ​ര​ത്തി​നൊ​രു​ങ്ങു​ന്നു. ചി​മ്മി​നി ഡാം ​നി​ർ​മാ​ണ​ത്തി​ന് ന​ടാ​ന്പാ​ട​ത്തേ​ക്ക് മാ​റ്റി പാ​ർ​പ്പി​ച്ച ക​ള്ളി​ച്ചി​ത്ര കോ​ള​നി​യി​ലെ ആ​ദി​വാ​സി​ക​ളാ​ണ് സ​ർ​ക്കാ​ർ വാ​ഗ്ദാ​ന​ലം​ഘ​ന​ത്തി​നെ​തി​രെ അ​നി​ശ്ചി​ത​കാ​ലം കു​ടി​ൽ​കെ​ട്ടി സ​മ​രം ചെ​യ്യാ​നൊ​രു​ങ്ങു​ന്ന​ത്. 1986 മു​ത​ലു​ള്ള സ​ർ​ക്കാ​രു​ക​ൾ ന​ൽ​കി​യ ഉ​റ​പ്പു​ക​ൾ പാ​ലി​ക്ക​ണ​മെ​ന്നാ​ണ് കോ​ള​നി നി​വാ​സി​ക​ളു​ടെ ആ​വ​ശ്യം. ആ​ദി​വാ​സി​ക​ളു​ടെ പു​ന​ര​ധി​വാ​സ പ്ര​ശ്നം 2016 ന​വം​ബ​ർ 16 നു ​മു​ന്പ് പ​രി​ഹ​രി​ക്ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വും ഇ​തു​വ​രെ പാ​ലി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല.

സ​ർ​ക്കാ​ർ ഉ​റ​പ്പു​ക​ൾ കൂ​ടാ​തെ ആ​ദി​വാ​സി​ക​ളു​ടെ കൈ​വ​ശ ഭൂ​മി​ക്ക് പ​ട്ട​യം ന​ൽ​കു​ക, പു​ലി​ക്ക​ണ്ണി- ക​വ​ര​ന്പി​ള്ളി – ന​ടാ​ന്പാ​ടം റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കു​ക, പാ​ല​പ്പി​ള്ളി പ​ട്ടി​ക​വ​ർ​ഗ്ഗ സ​ഹ​ക​ര​ണ സം​ഘം തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പാ​ല​പ്പി​ള്ളി റേ​ഞ്ച് ഓ​ഫീ​സി​നു മു​ന്നി​ൽ കു​ടി​ൽ​കെ​ട്ടി സ​മ​രം ചെ​യ്യും.

1986 ലെ ​ഒ​ന്നാം ഭൂ​സ​മ​ര​ത്തെ തു​ട​ർ​ന്ന് 1992 ആ​ദി​വാ​സി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ ഭാ​ഗി​ക​മാ​യി പ​രി​ഹ​രി​ക്ക​പ്പെ​ട്ടു. അ​ന്ന​ത്തെ ധാ​ര​ണ പ്ര​കാ​രം പ​തി​നേ​ഴ് ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് ഒ​രേ​ക്ക​ർ വീ​തം ഭൂ​മി, ഒ​രു കു​ടും​ബ​ത്തി​ലെ ഒ​രാ​ൾ​ക്ക് വീ​തം സ​ർ​ക്കാ​ർ ജോ​ലി, ആ​രാ​ധ​നാ സ്ഥ​ലം, ശ്മ​ശാ​നം, മൈ​താ​നം എ​ന്നി​വ​യ്ക്ക് മൂ​ന്നേ​ക്ക​ർ ഭൂ​മി പൊ​തു​വാ​യി ന​ൽ​കും, അ​ന്പ​ലം പ​ണി​യു​ന്ന​തി​ന് തു​ക എ​ന്നി​വ ന​ൽ​കാ​മെ​ന്നാ​യി​രു​ന്നു ഉ​റ​പ്പ്.

എ​ന്നാ​ൽ ഓ​രോ കു​ടും​ബ​ത്തി​നും 60 സെ​ന്‍റ് സ്ഥ​ലം മാ​ത്ര​മാ​ണ് ഇ​തു​വ​രെ ന​ൽ​കി​യ​ത്. ബാ​ക്കി​യു​ള്ള 11 ഏ​ക്ക​ർ സ്ഥ​ലം ചാ​ല​ക്കു​ടി, പീ​ച്ചി ഡി​വി​ഷ​നു​ക​ൾ​ക്ക് കീ​ഴി​ലി​ല്ലെ​ന്നാ​ണ് വ​നം വ​കു​പ്പ് പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ഇ​വി​ടെ നൂ​റു​ക​ണ​ക്കി​ന് ഏ​ക്ക​ർ വ​ന​ഭൂ​മി വ​ൻ​കി​ട ക​ന്പ​നി​ക​ൾ കൈ​യ​ട​ക്കി വെ​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് സ​മ​ര​സ​മി​തി ആ​രോ​പി​ച്ചു.

ആ​ദി​വാ​സി സം​യു​ക്ത സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന സ​മ​രം ടി.​കെ.​വാ​സു ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​വി​ലെ പ​ത്തി​ന് ആ​ന​പ്പാ​ന്തം ആ​ദി​വാ​സി ഉൗ​രി​ൽ നി​ന്നാ​രം​ഭി​ക്കു​ന്ന ജാ​ഥ സ​മി​തി ക​ണ്‍​വീ​ന​ർ എം.​എ​ൻ.​പു​ഷ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

Related posts