പണം പോയത് ഏങ്ങോട്ടേയ്ക്ക്..!അ​ക്കൗ​ണ്ടി​ൽ വാ​ർ​ധ​ക്യ പെ​ൻ​ഷ​ൻ നി​ക്ഷേ​പി​ച്ച​താ​യി അധികൃതർ; തന്‍റെ പേരിൽ അക്കൗണ്ട് ഇല്ലാത്ത ബാങ്കിൽ പണം അടച്ചതെങ്ങനെയെന്ന പരാതിയുമായി വീട്ടമ്മ

പെ​രു​നാ​ട്: വാ​ര്‍​ധ​ക്യ പെ​ന്‍​ഷ​ന്‍ കൈ​പ്പ​റ്റു​ന്ന ഗു​ണ​ഭോ​ക്താ​വി​ന് ഇ​ല്ലാ​ത്ത അ​ക്കൗ​ണ്ടി​ല്‍ പ​ണം നി​ക്ഷേ​പി​ച്ച​താ​യി പ​രാ​തി. ഇ​തു സം​ബ​ന്ധി​ച്ച് വ​യോ​ധി​ക ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് പ​രാ​തി ന​ല്‍​കി. റാ​ന്നി പെ​രു​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 11ാം വാ​ര്‍​ഡ് ഇ​ട​പ്ര കൂ​നം​ക​ര പൂ​ളി​മൂ​ട്ടി​ല്‍ ത​ങ്ക​മ്മ കൊ​ച്ചു​കു​ഞ്ഞാ (77) ണ് ​പ​രാ​തി​ക്കാ​രി.

ഇ​വ​ര്‍ 2015 ഡി​സം​ബ​ര്‍ ഒ​ന്നു​മു​ത​ല്‍ പെ​രു​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്ന് വാ​ര്‍​ധ​ക്യ പെ​ന്‍​ഷ​ന്‍ കൈ​പ്പ​റ്റു​ന്ന ആ​ളാ​ണ്. ക​ഴി​ഞ്ഞ ര​ണ്ടു​വ​ര്‍​ഷ​മാ​യി പെ​രു​നാ​ട് സെ​ന്‍​ട്ര​ല്‍ ബാ​ങ്കി​ലെ അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ് തു​ക വ​ന്നി​രു​ന്ന​ത്. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ​മാ​സം ബാ​ങ്കി​ല്‍ ചെ​ന്ന​പ്പോ​ള്‍ 600 രൂ​പ​യാ​ണ് ല​ഭി​ച്ച​തെ​ന്ന് ത​ങ്ക​മ്മ പ​റ​യു​ന്നു.

പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ അ​ന്വേ​ഷി​ച്ച​പ്പോ​ള്‍ പ​ണം കൃ​ഷി​ഭ​വ​നി​ല്‍ അ​യ​ച്ചി​ട്ടു​ണ്ടെ​ന്ന് അ​റി​യി​ച്ചു. അ​വി​ടെ തി​ര​ക്കി​യ​പ്പോ​ള്‍ നാ​റാ​ണം​മൂ​ഴി എ​സ്ബി​ടി ശാ​ഖ​യി​ല്‍ പ​ണം ഉ​ണ്ടെ​ന്നു​ള്ള മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​ത്.

എ​ന്നാ​ല്‍ യാ​ത്ര ചെ​യ്യാ​ന്‍ ബു​ദ്ധി​മു​ട്ടു​ള്ള താ​ന്‍ ഇ​തേ​വ​രെ ഈ ​ബാ​ങ്കി​ല്‍ പോ​കു​ക​യോ അ​ക്കൗ​ണ്ട് എ​ടു​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്ന് ത​ങ്ക​മ്മ പ​റ​യു​ന്നു. അ​തി​നാ​ല്‍ ത​നി​ക്ക് ല​ഭി​ച്ചു​കൊ​ണ്ടി​രു​ന്ന പെ​ന്‍​ഷ​ന്‍ തു​ട​ര്‍​ന്ന് ല​ഭി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഇ​വ​ര്‍ ക​ള​ക്ട​ര്‍​ക്ക് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Related posts