11 മ​ണി​ക്ക് ഉ​ദ്ഘാ​ട​നം തു​ട​ർ​ന്ന് രാ​ജി! മേ​യ​ർ അ​ജി​ത വി​ജ​യ​ൻ 12ന് ​രാ​ജി​വയ്ക്കും; രാ​ജി സ​ബ് വേ ​ഉ​ദ്ഘാ​ട​നം ചെ​യ്ത ശേ​ഷം

സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ അ​ജി​ത വി​ജ​യ​ൻ 12ന് ​രാ​ജി വയ്ക്കും. രാ​ജി വയ്ക്കു​ന്ന ദി​വ​സം രാ​വി​ലെ 11ന് ​എം.​ഒ റോ​ഡി​ലെ സ​ബ് വേ​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. അ​തി​നു ശേ​ഷ​മാ​യി​രി​ക്കും രാ​ജി വെ​ക്കു​ക​യെ​ന്ന് മേ​യ​ർ വ്യ​ക്ത​മാ​ക്കി. മേ​യ​റാ​യി​ക്കൊ​ണ്ടു​ള്ള അ​വ​സാ​ന​ത്തെ പൊ​തു​പ​രി​പാ​ടി പു​തി​യ സ​ബ് വേ​യു​ടെ ഉ​ദ്ഘാ​ട​ന​മാ​യി​രി​ക്കും.

എം.​ഒ.​റോ​ഡ് സ​ബ് വേ​യു​ടെ ഉ​ദ്ഘാ​ട​നം നീ​ളു​ന്ന​തി​ന് കാ​ര​ണം സി​പി​ഐ മേ​യ​റെ ഒ​ഴി​വാ​ക്കാ​നാ​ണെ​ന്ന അ​ഭ്യൂ​ഹം ശ​ക്ത​മാ​യി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് രാഷ്‌ട്രദീ​പി​ക ക​ഴി​ഞ്ഞ ദി​വ​സം വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് താ​ൻ സ​ബ് വേ​യു​ടെ ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ ശേ​ഷ​മേ രാ​ജി വെ​ക്കൂ​വെ​ന്ന് മേ​യ​ർ അ​ജി​ത വി​ജ​യ​ൻ വ്യ​ക്ത​മാ​ക്കി.

Related posts