അ​ജി​ത്തി​ന്‍റെ നാ​യി​കാ​വേ​ഷം വേ​ണ്ടെ​ന്നു വ​ച്ച ന​ടി​മാ​ര്‍…

അ​ജി​ത്തും സി​മ്രാ​നും ജോ​ഡി​ക​ളാ​യി 1999-ല്‍ ​പു​റ​ത്തി​റ​ങ്ങി​യ റൊ​മാ​ന്‍റി​ക്ക് ത്രി​ല്ല​ര്‍ ചി​ത്ര​മാ​യി​രു​ന്നു വാ​ലി. അ​ജി​ത്ത് ഇ​ര​ട്ട വേ​ഷ​ത്തി​ല്‍ എ​ത്തി​യ സി​നി​മ തി​യ​റ്റ​റു​ക​ളി​ല്‍ വ​ലി​യ വി​ജ​യ​മാ​ണ് നേ​ടി​യ​ത്.

ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ എ​സ്.ജെ. സൂ​ര്യ​യു​ടെ ആ​ദ്യ സം​വി​ധാ​ന സം​രം​ഭം കൂ​ടി​യാ​യി​രു​ന്നു വാ​ലി. അ​ജി​ത്തി​നും സി​മ്രാ​നു​മൊ​പ്പം ജ്യോ​തി​ക​യും സി​നി​മ​യി​ല്‍ പ്ര​ധാ​ന വേ​ഷ​ത്തി​ല്‍ എ​ത്തി​യി​രു​ന്നു.

അ​തേ​സ​മ​യം വാ​ലി​യി​ലെ നാ​യി​ക​യാ​യി ആ​ദ്യം പ​രി​ഗ​ണി​ച്ച​ത് സി​മ്രാ​നെ ആ​യി​രു​ന്നി​ല്ല. കീ​ര്‍​ത്തി റെ​ഡ്ഢി എ​ന്ന താ​ര​ത്തെ​യാ​യി​രു​ന്നു അ​ജി​ത്ത് ചി​ത്ര​ത്തി​ലെ നാ​യി​കാ വേ​ഷ​ത്തി​ലേ​ക്ക് സം​വി​ധാ​യ​ക​ന്‍ തീ​രു​മാ​നി​ച്ച​ത്.

എ​ന്നാ​ല്‍ ചി​ല കാ​ര​ണ​ങ്ങ​ളാ​ല്‍ അ​ജി​ത്ത് ചി​ത്ര​ത്തി​ല്‍ നി​ന്നു ന​ടി പി​ന്മാ​റു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ന​ടി​മാ​രാ​യ റോ​ജ​യെ​യും മീ​ന​യെ​യും വാ​ലി​യി​ലെ വേ​ഷ​ത്തി​ലേ​ക്ക് സം​വി​ധാ​യ​ക​ന്‍ സ​മീ​പി​ച്ചി​രു​ന്നു.

എ​ന്നാ​ല്‍ ഇ​വ​ർക്കും മ​റ്റു സി​നി​മ​ക​ളു​ടെ തി​ര​ക്കു​ക​ള്‍ കാ​ര​ണം അ​ജി​ത്ത് ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ കഴിഞ്ഞി​ല്ല. തു​ട​ര്‍​ന്നാ​ണ് സി​മ്രാ​ന്‍ അ​ജി​ത്തി​ന്‍റെ നാ​യി​ക​യാ​യി വാ​ലി​യി​ല്‍ എ​ത്തു​ന്ന​ത്.

ത​മി​ഴ് പ്രേ​ക്ഷ​ക​ര്‍​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട കൂ​ട്ടു​കെ​ട്ടാ​യി​രു​ന്നു അ​ജി​ത്ത്-​സി​മ്രാ​ന്‍ ജോ​ഡി. അ​വ​ള്‍ വ​രു​വാ​ള, വാ​ലി, ഉ​ന്നെ കൊ​ട് എ​ന്നൈ ത​രു​വേ എ​ന്നീ സി​നി​മ​ക​ളി​ല്ലെ​ലാം ഇ​രു​വ​രും ഒ​ന്നി​ച്ച​ഭി​ന​യി​ച്ചി​രു​ന്നു.

സെ​ന്‍​സ​ര്‍ ബോ​ര്‍​ഡി​ന്‍റെ ​സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച അ​ജി​ത്ത് ചി​ത്ര​മാ​യി​രു​ന്നു വാ​ലി. വാ​ലി പി​ന്നീ​ട് ഇ​തേ​പേ​രി​ല്‍ ക​ന്ന​ഡ​യി​ലും ഹി​ന്ദി​യി​ല്‍ ശീ​ഷ എ​ന്ന പേ​രി​ലും റീ​മേ​ക്ക് ചെ​യ്തി​രു​ന്നു.

അ​ജി​ത്തി​ന് ആ​ദ്യ​മാ​യി മി​ക​ച്ച ന​ട​നു​ള​ള ഫി​ലിം​ഫെ​യ​ര്‍ പു​ര​സ്‌​കാ​രം നേ​ടി​ക്കൊ​ടു​ത്ത സി​നി​മ കൂ​ടി​യാ​യി​രു​ന്നു വാ​ലി.

-പി​ജി

Related posts

Leave a Comment