പൊ​തു വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​ത്തി​ലെ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ലു​കൾ ഫ​ലം കണ്ടുവെന്നു മ​ന്ത്രി എ ​കെ ബാ​ല​ൻ

വ​ട​ക്ക​ഞ്ചേ​രി: പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​ത്തി​ന് സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന ഇ​ട​പെ​ട​ലു​ക​ൾ ഫ​ലം കാ​ണു​ന്നു​ണ്ടെ​ന്ന് മ​ന്ത്രി എ ​കെ ബാ​ല​ൻ.​ക​ണ​ക്ക​ൻ​തു​രു​ത്തി ഗ​വ യു ​പി സ്കൂ​ളി​ൽ ഒ​രു​കോ​ടി രൂ​പ ചി​ല​വി​ൽ നി​ർ​മ്മി​ക്കു​ന്ന ഹൈ​ടെ​ക് സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം നി​ർ​വ്വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പൊ​തു​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് കു​ട്ടി​ക​ൾ തി​രി​കെ​യെ​ത്തി​ക്കു​ന്ന സ്ഥി​തി ഉ​ണ്ടാ​ക്കാ​ൻ സാ​ധി​ച്ചു. ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ ര​ണ്ട് ല​ക്ഷം കു​ട്ടി​ക​ളാ​ണ് സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ എ​ത്തി​യ​ത്. പ​ണം ഇ​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ൽ ഒ​രു​കു​ട്ടി​ക്കും മി​ക​ച്ച പ​ഠ​ന സൗ​ക​ര്യ​ങ്ങ​ൾ ന​ഷ്ട​മാ​വ​രു​ത് എ​ന്ന​താ​ണ് സ​ർ​ക്കാ​ർ ന​യം. പാ​ഠ്യേ​ത​ര വി​ഷ​യ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ ഒ​രു​ക്കു​ന്ന സൗ​ക​ര്യ​ങ്ങ​ളും കാ​ര്യ​ങ്ങ​ളും മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നി​ത പോ​ൾ​സ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കു​മാ​ര​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ.​ടി.​ഒൗ​സേ​പ്പ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സി.​പ്ര​ഭാ​ക​ര​ൻ, പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ പി.​ഗം​ഗാ​ധ​ര​ൻ, ര​മ ജ​യ​ൻ, വ​ന​ജ രാ​ധാ​കൃ​ഷ്ണ​ൻ, സി.​കെ.​വി​നു, സോ​ണി ബെ​ന്നി, സി.​പ്ര​സാ​ദ്, മ​ണി​ശ​ങ്ക​ർ, പി.​യു.​പ്ര​സ​ന്ന​കു​മാ​രി, അ​ലി​യാ​ർ, ഷാ​ജി മാ​ണി, ജ​യ​പ്ര​കാ​ശ്, കെ.​അം​ബി​ക എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts