ര​സ​ഗു​ള തരാം, ഒറ്റവോട്ടും നൽകില്ല! മോദിയുമായുള്ള അക്ഷ‍യ്കുമാറിന്‍റെ അഭിമുഖത്തെക്കുറിച്ച് മമ്ത; ട്രോളുകൾകൊണ്ട് നിറഞ്ഞ് സോഷ്യൽ മീഡിയ

കോ​ൽ​ക്ക​ത്ത: അ​തി​ഥി​ക​ളെ ത​ങ്ങ​ൾ ര​സ​ഗു​ള​യും സ​മ്മാ​ന​ങ്ങ​ളു​മാ​യാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഒ​റ്റ​വോ​ട്ടു​പോ​ലും ന​ൽ​കി​ല്ലെ​ന്നും പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി. മ​മ​ത ബാ​ന​ർ​ജി ത​നി​ക്ക് എ​ല്ലാ വ​ർ​ഷ​വും കു​ർ​ത്ത​യും പ​ല​ഹാ​ര​ങ്ങ​ളും അ​യ​ച്ചു ത​രാ​റു​ണ്ടെ​ന്ന മോ​ദി​യു​ടെ പ​രാ​മ​ർ​ശ​ത്തി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​വ​ർ.

പ്ര​ത്യേ​ക അ​വ​സ​ര​ങ്ങ​ളി​ലെ​ല്ലാം അ​തി​ഥി​ക​ളെ സ​ത്ക്ക​രി​ക്കു​ന്ന​ത് ബം​ഗാ​ളി​ന്‍റെ സം​സ്കാ​ര​മാ​ണ്. എ​ന്നാ​ൽ അ​വ​ർ​ക്ക് ഒ​റ്റ​വോ​ട്ടു​പോ​ലും ന​ൽ​കി​ല്ലെ​ന്നും മ​മ​ത പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പേ​രെ​ടു​ത്ത് പ​റ​യാ​തെ പ​റ​ഞ്ഞു. ഹൂ​ഗ്ലി ജി​ല്ല​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. അ​തേ​സ​മ​യം മോ​ദി​യു​മാ​യി ബോ​ളി​വു​ഡ് താ​രം അ​ക്ഷ​യ് കു​മാ​ർ ന​ട​ത്തി​യ അ​ഭി​മു​ഖം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്. നി​ര​വ​ധി ട്രോ​ളു​ക​ളാ​ണ് അ​ഭി​മു​ഖ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന​ത്.

ഉറക്കവും ഒബാമയും

ദി​വ​സ​ത്തി​ൽ ഏ​താ​നും മ​ണി​ക്കൂ​ർ മാ​ത്രം ഉ​റ​ങ്ങു​ന്ന ത​ന്‍റെ ശീ​ലം മു​ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഒ​ബാ​മ​യി​ൽ അദ്ഭു​ത​മു​ണ്ടാ​ക്കി​യ​താ​യും മോ​ദി പ​റ​യു​ന്നു​ണ്ട്. എ​പ്പോ​ഴൊ​ക്കെ ഞ​ങ്ങ​ൾ ത​മ്മി​ൽ ക​ണ്ടി​ട്ടു​ണ്ടോ അ​പ്പോ​ഴൊ​ക്കെ ഒ​ബാ​മ ഇ​ക്കാ​ര്യം ചോ​ദി​ക്കും. മാ​ത്ര​ല്ല, കൂ​ടു​ത​ൽ സ​മ​യം ഉ​റ​ങ്ങ​ണ​മെ​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ഉ​പ​ദേ​ശം ന​ട​പ്പാ​ക്കു​ന്നു​ണ്ടോ എ​ന്ന് ആ​രാ​യു​ക​യും ചെ​യ്യും.

എ​ന്നാ​ൽ ദി​വ​സം 3-4 മ​ണി​ക്കൂ​റി​ൽ കൂ​ടു​ത​ൽ ഉ​റ​ക്കം ത​ന്‍റെ ശ​രീ​ര​ത്തി​ന് ആ​വ​ശ്യ​മി​ല്ല- മോ​ദി അ​ഭി​മു​ഖ​ത്തി​ൽ പ​റ​യു​ന്നു. പ​ശ്ചി​മ​ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യു​മാ​യും ഗു​ലാം ന​ബി ആ​സാ​ദു​മാ​യും ന​ല്ല ബ​ന്ധ​മാ​ണു​ള്ള​ത്. ബം​ഗ്ലാ​ദേ​ശ് പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ഹ​സീ​ന ത​നി​ക്ക് ബം​ഗാ​ളി പ​ല​ഹാ​ര​ങ്ങ​ൾ കൊ​ടു​ത്ത​യ​യ്ക്കാ​റു​ണ്ടെ​ന്ന് അ​റി​ഞ്ഞ​പ്പോ​ൾ മു​ത​ൽ മ​മ​ത​യും അ​ത്ത​രം പ​ല​ഹാ​ര​ങ്ങ​ൾ അ​യ​യ്ക്കാ​ൻ തു​ട​ങ്ങി. തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ സ​മ​യ​ത്ത് ഇ​ത് പ​റ​യു​ന്ന​ത് ത​ന്നെ ബാ​ധി​ക്കു​മെ​ങ്കി​ലും ഇ​ക്കാ​ര്യം പ​റ​യാ​ൻ ത​നി​ക്ക് മ​ടി​യി​ല്ലെ​ന്നും മോ​ദി പ​റ​ഞ്ഞു.

പ്ര​ധാ​ന​മ​ന്ത്രി​യാ​കു​മെ​ന്ന് കരുതിയില്ല

ത​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളു​മൊ​ത്ത് വ​ള​രെ​ക്കു​റ​ച്ച് സ​മ​യം മാ​ത്ര​മേ ജീ​വി​ത​ത്തി​ൽ ചെ​ല​വ​ഴി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ള്ളൂ എ​ന്നും മോ​ദി അ​ഭി​മു​ഖ​ത്തി​ൽ അ​നു​സ്മ​രി​ക്കു​ന്നു​ണ്ട്. അ​മ്മ​യ്ക്കും സ​ഹോ​ദ​ര​ങ്ങ​ൾ​ക്കും മ​റ്റു ബ​ന്ധു​ക്ക​ൾ​ക്കു​മൊ​പ്പ​മു​ള്ള ജീ​വി​തം വ​ള​രെ ചെ​റു​പ്പ​ത്തി​ൽ​ത്ത​ന്നെ ത​നി​ക്ക് ന​ഷ്ട​പ്പെ​ട്ടു. ത​നി​ക്കൊ​പ്പം ചെ​ല​വ​ഴി​ച്ച് സ​മ​യം ന​ഷ്ട​പ്പെ​ടു​ത്തു​ന്ന​ത് എ​ന്തി​നെ​ന്ന് അ​മ്മ ചോ​ദി​ക്കാ​റു​ണ്ടെ​ന്നും മോ​ദി പ​റ​യു​ന്നു.

ഒ​രു പ്ര​ധാ​ന​മ​ന്ത്രി​യാ​കു​മെ​ന്ന് ഒ​രി​ക്ക​ലും വി​ചാ​രി​ച്ചി​രു​ന്നി​ല്ല. ത​ന്‍റേതു​പോ​ലു​ള്ള പ​ശ്ചാ​ത്ത​ല​ത്തി​ൽ​നി​ന്നു വ​രു​ന്ന​വ​ർ​ക്ക് അ​ത്ത​രം സ്വ​പ്ന​ങ്ങ​ൾ അ​സാ​ധ്യ​മാ​യി​രു​ന്നു. 1962 ലെ ​യു​ദ്ധ​ത്തി​നാ​യി മെ​ഹ്സാ​ന സ്റ്റേ​ഷ​നി​ൽ​നി​ന്ന് പ​ട്ടാ​ള​ക്കാ​ർ തീ​വ​ണ്ടി​യി​ൽ ക​യ​റു​ന്ന​ത് ഞാ​ൻ ക​ണ്ടി​ട്ടു​ണ്ട്. ആ ​പ​ട്ടാ​ള​ക്കാ​രു​ടെ ത്യാ​ഗം ത​നി​ക്ക് വ​ലി​യ പ്ര​ചോ​ദ​ന​മാ​ണ് ന​ൽ​കി​യ​തെ​ന്നും ഒ​രു പ​ട്ടാ​ള​ക്കാ​ര​നാ​കാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നെ​ന്നും മോ​ദി പ​റ​യു​ന്നു.

ദേഷ്യമോ?

മ​റ്റു​ള്ള​വ​രോ​ട് ഒ​രി​ക്ക​ലും ദേ​ഷ്യ​പ്പെ​ടാ​ത്ത ആ​ളാ​ണ് താ​ൻ. ത​നി​ക്കൊ​പ്പം പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രോ​ട് ദേ​ഷ്യം പ്ര​ക​ടി​പ്പി​ക്കാ​നു​ള്ള കാ​ര​ണം ഉ​ണ്ടാ​യി​ട്ടി​ല്ല. ക​ർ​ക്ക​ശ​ക്കാ​ര​നാ​ണ് എ​ന്ന​ത് ശ​രി​ത​ന്നെ. എ​ന്നാ​ൽ ദേ​ഷ്യ​ക്കാ​ര​ന​ല്ല. എം​എ​ൽ​എ ആ​യ ശേ​ഷ​മാ​ണ് ആ​ദ്യ​മാ​യി ബാ​ങ്ക് അ​ക്കൗ​ണ്ട് ഉ​ണ്ടാ​കു​ന്ന​തെ​ന്നും അ​മ്മ ത​നി​ക്ക് ഇ​പ്പോ​ഴും 1.25 രൂപ ത​രാ​റു​ണ്ടെ​ന്നും മോ​ദി പ​റ​യു​ന്നു. അ​മ്മ എ​ന്നി​ൽ​നി​ന്ന് ഒ​ന്നും ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ഴും ഇ​പ്പോ​ഴും ത​ന്‍റെ വ്യ​ക്തി​പ​ര​മാ​യ ചെ​ല​വു​ക​ൾ സ​ർ​ക്കാ​ർ വ​ഹി​ച്ചി​ട്ടി​ല്ലെ​ന്നും മോ​ദി വ്യ​ക്ത​മാ​ക്കി.

ട്രോളുകൾ ആസ്വദിക്കാറുണ്ട്

നു​ണ പ​റ​ഞ്ഞ് ദീ​ർ​ഘ​കാ​ല​ത്തേ​യ്ക്ക് ജ​ന​ങ്ങ​ളു​ടെ മ​തി​പ്പ് നേ​ടാ​ൻ സാ​ധി​ക്കി​ല്ല. സ്വ​യം ചി​ല ചി​ട്ട​ക​ൾ പാ​ലി​ക്കു​ന്ന ആ​ളാ​ണ് ഞാ​ൻ. ഏ​തെ​ങ്കി​ലും കാ​ര്യ​ത്തി​നാ​യി എ​ന്‍റെ സ​മ​യ​വും ശ്ര​ദ്ധ​യും നീ​ക്കി​വച്ചാ​ൽ ആ​ർ​ക്കും ത​ന്നെ പി​ൻ​തി​രി​പ്പി​ക്കാ​നാ​കി​ല്ല. സ്ഥി​ര​മാ​യി നീ​ന്താ​റു​ണ്ട്, യോ​ഗ ചെ​യ്യാ​റു​ണ്ട്- മോ​ദി വ്യ​ക്ത​മാ​ക്കു​ന്നു.

ട്വി​റ്റ​ർ അ​ക്കൗ​ണ്ട് കൃ​ത്യ​മാ​യി ശ്ര​ദ്ധി​ക്കാ​റു​ണ്ടെ​ന്നും ത​ന്നെ​ക്കു​റി​ച്ചു​ള്ള ട്രോ​ളു​ക​ൾ ആ​സ്വ​ദി​ക്കാ​റു​ണ്ടെ​ന്നും മോ​ദി പ​റ​യു​ന്നു. താ​ൻ ത​മാ​ശ​ക​ൾ പ​റ​യു​ന്ന ആ​ളാ​ണ്. എ​ന്നാ​ൽ ഇ​പ്പോ​ൾ സം​സാ​ര​ത്തി​നി​ട​യി​ൽ ത​മാ​ശ പ​റ​യാ​റി​ല്ല. കാ​ര​ണം, അ​ത് എ​ളു​പ്പ​ത്തി​ൽ വ​ള​ച്ചൊ​ടി​ക്ക​പ്പെ​ടാം. സു​ഹൃ​ത്തു​ക്ക​ളോ​ട് മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ത​മാ​ശ​ക​ൾ പ​റ​യാ​റു​ള്ള​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ കാ​ര്യ​ത്തി​ൽ വ​ള​രെ ശ്ര​ദ്ധ​പു​ല​ർ​ത്താ​റു​ണ്ടെ​ന്നും മോ​ദി അ​ഭി​മു​ഖ​ത്തി​ൽ പ​റ​യു​ന്നു.

Related posts