ഞങ്ങൾക്ക് അലമാരയില്ല സാർ..! വില്ലേജ് ഓഫീസിലെ ഫയലുകൾ സൂക്ഷിക്കുന്നതു തറയിൽ; നികുതിയിനത്തിൽ കിട്ടുന്ന പണം സൂക്ഷിക്കാനുള്ള സംവിധാനവും ഇവിടെയില്ല

alamariകൊ​ട​ക​ര: മി​നി സി​വി​ല്‍​സ്റ്റേ​ഷ​നി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന വി​ല്ലേ​ജ് ഓ​ഫീ​സി​ല്‍ ഫ​യ​ലു​ക​ള്‍ സൂ​ക്ഷി​ക്കാ​ന്‍ സം​വി​ധാ​ന​മി​ല്ലാ​ത്ത​ത് ദു​രി​ത​മാ​യി.ഓഫീ​സി​നാ​യി വ​ലി​യ മു​റി അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഫ​യ​ലു​ക​ള്‍ സൂ​ക്ഷി​ക്കാ​ന്‍ അ​ല​മാ​ര​ക​ള്‍ ഇല്ലാ​ത്ത​തി​നാ​ല്‍ മു​റി​യു​ടെ മൂ​ല​യി​ല്‍ ത​റ​യി​ലാ​ണ് ഇ​വ സൂ​ക്ഷി​ക്കു​ന്ന​ത്.

നി​കു​തി ഇ​ന​ത്തി​ലും മ​റ്റും പൊ​തു ജ​ന​ങ്ങ​ള്‍ വി​ല്ലേ​ജോ​ഫീ​സി​ല്‍ അ​ട​ക്കു​ന്ന പ​ണ​വും സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ക്കാ​നു​ള്ള സം​വി​ധാ​ന​മി​ല്ല.

നേ​ര​ത്തെ വി​ല്ലേ​ജോ​ഫീ​സ് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന സ്ഥ​ല​ത്താ​ണ് മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന്‍ നി​ര്‍​മിച്ച​ത്. സി​വി​ല്‍​ സ്റ്റേ​ഷ​ന്‍ നി​ര്‍​മാണ​ത്തി​നായി വില്ലേജ് ഓഫീസ് മേ​ല്‍​പ്പാ​ലം ജം​ഗ്ഷ​നി​ലെ വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.ഒ​ന്ന​ര​വ​ര്‍​ഷ​ത്തോ​ളം അ​വി​ടെ പ്ര​വ​ര്‍​ത്തി​ച്ച വി​ല്ലേ​ജ് ഓഫീ​സ് ഒ​രു മാ​സം മു​മ്പാ​ണ് മി​നി സി​വി​ല്‍ സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റി പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ​ത്.

Related posts