25 അടി ആഴത്തിൽ നിന്നും ആൽബിൻ  എത്തിയത് പുതു ജീവിതത്തിലേക്ക്;  കിണറ്റിൽ വീണ രണ്ടുവയസുകാരനെ ജീവൻ പണയം വച്ച് രക്ഷിച്ച് താരമാ‍യി രഞ്ജിത്ത്

വ​രാ​ക്ക​ര (ആമ്പല്ലൂർ): കാ​ൽ​തെ​റ്റി കി​ണ​റ്റി​ൽ വീ​ണ ര​ണ്ടു വ​യ​സു​കാ​ര​ൻ ആ​ൽ​ബി​ന് പോ​ളി​ടെ​ക്നി​ക് വി​ദ്യാ​ർ​ഥി ര​ഞ്ജി​ത്ത് ര​ക്ഷ​കനായി. വ​രാ​ക്ക​ര പേ​ർ​ഷ്യ​ൻ​കു​ന്നി​ൽ ചെ​ര​ടാ​യി സ​ജി​യു​ടേ​യും റി​നി​യു​ടേ​യും മ​ക​നാ​യ ആ​ൽ​ബി​നാണു വീ​ട്ടു​കി​ണ​റ്റി​ൽ വീ​ണ​ത്. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് അ​ഞ്ച​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ആ​ൽ​ബി​ൻ സ​ഹോ​ദ​ര​നാ​യ അ​ഞ്ചു വ​യ​സു​കാ​ര​ൻ ആ​ബേ​ലി​നൊ​പ്പം വീ​ട്ടു​മു​റ്റ​ത്തു ക​ളി​ക്കു​ക​യാ​യി​രു​ന്നു. ശ​ബ്ദം കേ​ട്ടു വീ​ട്ടി​ലു​ണ്ടായി​രു​ന്ന റി​നി വ​ന്നു നോ​ക്കി​യ​പ്പോ​ഴാ​ണ് ആ​ൽ​ബി​ൻ കി​ണ​റ്റി​ൽ വീ​ണു​കി​ട​ക്കു​ന്ന​തു ക​ണ്ടത്. ​ഇ​രു​പ​ത്തി​യ​ഞ്ച​ടി​യി​ല​ധി​കം താ​ഴ്ച​യി​ൽ വെ​ള്ള​ത്തി​ൽ പ​ന്പ്സെ​റ്റി​ന്‍റെ ഫു​ട്‌​വാ​ൽ​വി​ലേ​യ്ക്കു കെ​ട്ടി​യി​രു​ന്ന ചെ​റി​യ പ്ലാ​സ്റ്റി​ക് ക​യ​റി​ൽ പി​ടി​ച്ചു കി​ട​ക്കു​ക​യാ​യി​രു​ന്നു കു​ട്ടി.

റി​നി​യു​ടെ നി​ല​വി​ളി കേ​ട്ട് അ​യ​ൽ​വാ​സി​യാ​യ ചി​ര​ന്പ​ൻ ജോ​ണ്‍​സ​ന്‍റെ മ​ക​ൻ ര​ഞ്ജി​ത്ത് ഓ​ടി​യെ​ത്തു​ക​യാ​യി​രു​ന്നു.
നീ​ണ്ട പ്ലാ​സ്റ്റി​ക് ക​യ​ർ തു​ടി​ക്കാ​ലി​ൽ കെ​ട്ടി ര​ഞ്ജി​ത്ത് കി​ണ​റ്റി​ലേ​ക്കി​റ​ങ്ങി. പ്ലാ​സ്റ്റി​ക് ക​യ​റി​ൽ തൂ​ങ്ങി കി​ണ​റ്റി​ലേ​ക്കി​റ​ങ്ങു​ന്പോ​ൾ കൈ​വെ​ള്ള​യി​ൽ ക​യ​ർ ഉ​ര​ഞ്ഞു ചോ​ര വ​ന്ന​പ്പോ​ൾ ക​യ​റി​ലെ പി​ടി​വി​ട്ടു ര​ഞ്ജി​ത്ത് കി​ണ​റ്റി​ലേ​ക്കു ചാ​ടി. തു​ട​ർ​ന്നു വെ​ള്ള​ത്തി​ൽ കി​ട​ന്ന കു​ട്ടി​യെ ചേ​ർ​ത്തു​പി​ടി​ച്ചു ക​യ​റി​ൽ തൂ​ങ്ങി​ക്കി​ട​ന്നു.

പ​തി​നൊ​ന്നു കോ​ൽ താ​ഴ്ച​യു​ള്ള കി​ണ​റി​ൽ നി​ല​യി​ല്ലാ​ത്ത വെ​ള്ള​മു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്നു വീ​ട്ടു​കാ​ർ ക​യ​റി​ൽ കെ​ട്ടി​യി​റ​ക്കി​യ ക​സേ​ര​യി​ലി​രു​ത്തി ആ​ൽ​ബി​നെ പു​തു​ജീ​വി​ത​ത്തി​ലേ​ക്കു ര​ഞ്ജി​ത്ത് ഉ​യ​ർ​ത്തി​വി​ട്ടു. അ​ട്ട​പ്പാ​ടി​യി​ൽ പോ​ളി​ടെ​ക്നി​ക് അ​വ​സാ​നവ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​യ ര​ഞ്ജി​ത്ത് അ​വ​ധി​ക്കു വീ​ട്ടി​ലെ​ത്തി​യ​താ​ണ്.

Related posts