അ​ങ്ങ​നെ ആ​ലി​യ​യും അ​മ്മ​യാ​കു​ന്നു ! കു​ഞ്ഞ് ‘ക​മിം​ഗ് സൂ​ണ്‍’ എ​ന്ന് താ​രം; വി​വാ​ഹ​ത്തി​നു മു​മ്പ് ഗ​ര്‍​ഭി​ണി​യാ​യോ ? എ​ന്ന ചോ​ദ്യ​വു​മാ​യി മ​ല​യാ​ളി​ക​ള്‍…

അ​ങ്ങ​നെ ഒ​രു ബോ​ളി​വു​ഡ് സു​ന്ദ​രി കൂ​ടി അ​മ്മ​യാ​കു​ന്നു. താ​ന്‍ അ​മ്മ​യാ​കാ​ന്‍ പോ​കു​ന്ന​തി​ന്റെ സ​ന്തോ​ഷം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ് ആ​ലി​യ ഭ​ട്ട്.

ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യാ​ണ് ഗ​ര്‍​ഭി​ണി ആ​ണെ​ന്ന വി​വ​രം ആ​ലി​യ പ​ങ്കു​വ​ച്ച​ത്. സ്‌​കാ​ന്‍ ചെ​യ്യു​ന്ന ചി​ത്ര​ത്തി​നൊ​പ്പം ‘ഞ​ങ്ങ​ളു​ടെ കു​ഞ്ഞ്…. ഉ​ട​ന്‍ വ​രും’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് താ​രം ഇ​ക്കാ​ര്യം ആ​രാ​ധ​ക​രെ അ​റി​യി​ച്ച​ത്.

ചി​ത്ര​ത്തി​ല്‍ ര​ണ്‍​ബീ​ര്‍ ക​പൂ​റി​നേ​യും കാ​ണാം. ഇ​തോ​ടൊ​പ്പം മ​റ്റൊ​രു ഫോ​ട്ടോ​യും ആ​ലി​യ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. സിം​ഹ​ത്തെ മു​ട്ടി​യു​രു​മ്മി നി​ല്‍​ക്കു​ന്ന സിം​ഹി​ണി​യും അ​വ​രെ നോ​ക്കു​ന്ന സിം​ഹ​ക്കു​ട്ടി​യു​മാ​ണ് ചി​ത്ര​ത്തി​ലു​ള്ള​ത്.

സ​ന്തോ​ഷ​വാ​ര്‍​ത്ത സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ച​തി​ന് പി​ന്നാ​ലെ സി​നി​മ​യി​ലെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​രും ആ​രാ​ധ​ക​രു​മാ​യി നി​ര​വ​ധി പേ​രാ​ണ് ആ​ലി​യ​ക്കും ര​ണ്‍​ബീ​റി​നും ആ​ശം​സ​ക​ളു​മാ​യി എ​ത്തി​യ​ത്.

രാ​കു​ല്‍ പ്രീ​ത് സിം​ഗ്, ക​ര​ണ്‍ ജോ​ഹ​ര്‍, പ​രി​ണീ​തി ചോ​പ്ര, ടൈ​ഗ​ര്‍ ഷ്രോ​ഫ്, പ്രി​യ​ങ്ക ചോ​പ്ര എ​ന്നി​വ​രൊ​ക്കെ ആ​ശം​സ​ക​ള്‍ അ​റി​യി​ച്ചു. കൂ​ടാ​തെ ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ 14 ല​ക്ഷ​ത്തോ​ളെ ലൈ​ക്കു​ക​ളും ഈ ​ഇ​ന്‍​സ്റ്റ​ഗ്രാം പോ​സ്റ്റ് നേ​ടി.

ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ 14ആം ​തീ​യ​തി ആ​യി​രു​ന്നു ആ​രാ​ധ​ക​ര്‍ ഏ​റെ കാ​ത്തി​രു​ന്ന ര​ണ്‍​ബീ​ര്‍ ക​പൂ​ര്‍-​ആ​ലി​യ ഭ​ട്ട് വി​വാ​ഹം. നീ​ണ്ട 5 വ​ര്‍​ഷ​ത്തെ പ്ര​ണ​യ​ത്തി​ന് ശേ​ഷ​മാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​ത്.

വി​വാ​ഹം ക​ഴി​ഞ്ഞ് ക​ഷ്ടി​ച്ച് ര​ണ്ട​ര​മാ​സ​മാ​യ​പ്പോ​ഴേ​ക്കും ആ​ലി​യ കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കാ​ന്‍ ത​യ്യാ​റെ​ടു​ക്കു​ന്ന വി​വ​ര​മ​റി​ഞ്ഞ് ക​മ​ന്റു​ക​ളു​മാ​യി മ​ല​യാ​ളി​ക​ളും എ​ത്തു​ന്നു​ണ്ട്.

അ​പ്പോ​ള്‍ ക​ല്യാ​ണ​ത്തി​നു മു​മ്പു ത​ന്നെ ഗ​ര്‍​ഭി​ണി​യാ​യി​രു​ന്ന​ല്ലേ…​ഞ​ങ്ങ​ളെ പ​റ്റി​ക്കു​ക​യാ​യി​രു​ന്നു അ​ല്ലേ തു​ട​ങ്ങി​യ രീ​തി​യി​ലു​ള്ള ക​മ​ന്റു​ക​ളാ​ണ് അ​ധി​ക​വും

Related posts

Leave a Comment