ക്രി​​​​​ക്ക​​​​​റ്റ് മു​​​​​ത്ത​​​​​ശ്ശി ഓ​​​​​ർ​​​​​മ​​​​​യാ​​​​​യി

ല​​​​​ണ്ട​​​​​ൻ: ക്രി​​​​​ക്ക​​​​​റ്റ് ലോ​​​​​ക​​​​​ത്തെ ഏ​​​​​റ്റ​​​​​വും പ്രാ​​​​​യ​​​​​മു​​​​​ള്ള താ​​​​​ര​​​​​മാ​​​​​യി​​​​​രു​​​​​ന്ന ഇം​​​​​ഗ്ലീ​​​​​ഷ് മു​​​​​ൻ താ​​​​​രം എ​​​​​ലീ​​​​​ൻ ആ​​​​​ഷ് എ​​​​​ന്ന എ​​​​​ലീ​​​​​ൻ വീ​​​​​ല​​​​​ൻ 110-ാം വ​​​​​യ​​​​​സി​​​​​ൽ അ​​​​​ന്ത​​​​​രി​​​​​ച്ചു.

ക്രി​​​​​ക്ക​​​​​റ്റ് മു​​​​​ത്ത​​​​​ശ്ശി​​​​​യു​​​​​ടെ നി​​​​​ര്യാ​​​​​ണ​​​​​ത്തി​​​​​ൽ ഇം​​​​​ഗ്ല​​​​​ണ്ട് ആ​​​​​ൻ​​​​​ഡ് വെ​​​​​യ്ൽ​​​​​സ് ക്രി​​​​​ക്ക​​​​​റ്റ് ബോ​​​​​ർ​​​​​ഡ് കു​​​​​റി​​​​​ച്ച​​​​​ത് ഇ​​​​​ങ്ങ​​​​​നെ: അ​​​​​സാ​​​​​മാ​​​​​ന്യ ജീ​​​​​വി​​​​​തം ന​​​​​യി​​​​​ച്ച അ​​​​​തു​​​​​ല്യ​​​​​യാ​​​​​യ വ​​​​​നി​​​​​ത.

1937ൽ ​​​​​ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യ്ക്കെ​​​​​തി​​​​​രേ​​​​​യാ​​​​​യി​​​​​രു​​​​​ന്നു പേ​​​​​സ് ബൗ​​​​​ള​​​​​റാ​​​​​യി​​​​​രു​​​​​ന്ന ആ​​​​​ഷി​​​​​ന്‍റെ ടെ​​​​​സ്റ്റ് അ​​​​​ര​​​​​ങ്ങേ​​​​​റ്റം. ആ​​​​​കെ ഏ​​​​​ഴു ടെ​​​​​സ്റ്റു​​​​​ക​​​​​ൾ ക​​​​​ളി​​​​​ച്ചു.

23.00 ശ​​​​​രാ​​​​​ശ​​​​​രി​​​​​യി​​​​​ൽ 10 വി​​​​​ക്ക​​​​​റ്റ് വീ​​​​​ഴ്ത്തി. 1949ൽ ​​​​​ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡി​​​​​നെ​​​​​തി​​​​​രാ​​​​​യ മ​​​​​ത്സ​​​​​ര​​​​​ത്തോ​​​​​ടെ ടെ​​​​​സ്റ്റി​​​​​ൽ​​​​​നി​​​​​ന്നു വി​​​​​ര​​​​​മി​​​​​ച്ചു.

മി​​​​​ഡി​​​​​ൽ​​​​​സ​​​​​ക്സി​​​​​നാ​​​​​യി വി​​​​​ക്ടോ​​​​​റി​​​​​യ കൗ​​​​​ണ്ടി​​​​​ക്കെ​​​​​തി​​​​​രേ 102 നോ​​​​​ട്ടൗ​​​​​ട്ടും 10 റ​​​​​ണ്‍​സ് വ​​​​​ഴ​​​​​ങ്ങി അ​​​​​ഞ്ച് വി​​​​​ക്ക​​​​​റ്റും സ്വ​​​​​ന്ത​​​​​മാ​​​​​ക്കി.

ര​​​​​ണ്ടാം ലോ​​​​​ക മ​​​​​ഹാ​​​​​യു​​​​​ദ്ധ​​​​​ത്തി​​​​​നി​​​​​ടെ യു​​​​​കെ​​​​​യു​​​​​ടെ സീ​​​​​ക്ര​​​​​ട്ട് ഇ​​​​​ന്‍റ​​​​​ലി​​​​​ജ​​​​​ൻ​​​​​സ് സ​​​​​ർ​​​​​വീ​​​​​സാ​​​​​യ എം​​​​​ഐ6​​​​​ൽ അം​​​​​ഗ​​​​​മാ​​​​​യി​​​​​രു​​​​​ന്നു.

Related posts

Leave a Comment