തട്ടുപൊളിപ്പന്‍ ഡാന്‍സുമായി അമല പോള്‍ ! സംഭവം കലക്കിയെന്ന് ആരാധകര്‍; വീഡിയോ കാണാം…

തെന്നിന്ത്യയിലെ മുന്‍നിര നായികമാരിലൊരാളാണ് മലയാളിയായ അമല പോള്‍. താരത്തിന്റെ ഒരു ഡാന്‍സാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

എന്തൊരു എനര്‍ജിയെന്നാണ് ഡാന്‍സ് കണ്ട ആരാധകരുടെ കമന്റ്. ‘കുടി യാദമൈതെ’ ആണ് അമലയുടെ ഏറ്റവും പുതിയ ചിത്രം.

സോഷ്യല്‍ മീഡിയയിലൂടെയാണ് അമല തന്റെ പുതിയ പ്രോജക്ടിനെക്കുറിച്ച് അറിയിച്ചത്. ചിത്രത്തിന്റെ ടീസറും താരം പങ്കുവച്ചിരുന്നു.

തെന്നിന്ത്യയിലെ ബോള്‍ഡ് നായികമാരില്‍ ഒരാളായ അമല പോള്‍ 2009ല്‍ പുറത്തിറങ്ങിയ നീലത്താമര എന്ന മലയാള ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്.

പിന്നീട് തമിഴിലും തെലുങ്കിലും ചുവടുറപ്പിച്ച താരത്തിന് കരിയര്‍ ബ്രേക്ക് നല്‍കിയത് 2010 ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘മൈന’ ആയിരുന്നു.

ചിത്രം വന്‍ ഹിറ്റാവുകയും തമിഴ്നാട് സര്‍ക്കാരിന്റെ മികച്ച നടിക്കുളള പുരസ്‌കാരം അമലയ്ക്ക് ലഭിക്കുകയും ചെയ്തു. ‘ആടൈ’യും എന്ന ചലച്ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

Related posts

Leave a Comment