അ​പ​ക​ട​ങ്ങ​ൾ നി​ത്യ സം​ഭ​വ​മാ​യി​ട്ടും തി​രി​ഞ്ഞു നോ​ക്കാ​തെ അ​ധി​കൃ​ത​ർ; അ​മ​ര​വി​ള ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം റോ​ഡി​ന്‍റെ ശോച്യാവസ്ഥ തുടരുന്നതിൽ നാട്ടുകാർ പ്രതിഷേധത്തിൽ

അ​മ​ര​വി​ള : ര​ണ്ട് ബ​ജ​റ്റു​ക​ളി​ൽ സ്ഥാ​നം പി​ടി​ച്ച അ​മ​ര​വി​ള ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം റോ​ഡി​ന്‍റെ വി​ക​സ​നം അ​ന​ന്ത​മാ​യി നീ​ളു​ന്നു. റോ​ഡി​ന്‍റെ വി​ക​സ​ന​ത്തെ ചൊ​ല്ലി പ്ര​തി​ഷേ​ധ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച​വ​രും പി​ൻ വാ​ങ്ങി​യ​തോ​ടെ റോ​ഡി​ന്‍റെ അ​വ​സ്ഥ ത​ക​ർ​ച്ച​യി​ൽ തു​ട​രു​ക​യാ​ണ്

എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ആ​ദ്യ​ബ​ഡ്ജ​റ്റി​ൽ റോ​ഡി​നാ​യി 15 കോ​ടി വ​ക​യി​രു​ത്തി​യെ​ങ്കി​ലും ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണ് ടെ​ണ്ട​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ത്. ആ​ദ്യ​ബ​ജ​റ്റി​ൽ പാ​റ​ശാ​ല മ​ണ്ഡ​ല​ത്തി​ന് ല​ഭി​ച്ച കൂ​ടി​യ തു​ക​യും അ​മ​ര​വി​ള ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം റോ​ഡി​നാ​യി​രു​ന്നു. എ​ന്നാ​ൽ റോ​ഡ് വി​ക​സ​നം അ​ന​ന്ത​മാ​യി നീ​ളു​ന്ന​തി​ൽ നാ​ട്ട​കാ​ർ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്.

നി​ല​വി​ൽ 26.97 കോ​ടി രൂ​പ​ക്കാ​ണ് റോ​ഡ് ടെ​ണ്ട​ർ ചെ​യ്ത് സ്ഥ​ല​മെ​ടു​ക്ക​ലി​നാ​യി മൂ​ന്നു കോ​ടി കൂ​ടി അ​നു​വ​ദി​ച്ചു. റോ​ഡ് വി​ക​സ​ന​ത്തി​നാ​യി 85 സെ​ന്‍റോ​ളം സ്ഥ​ലം വേ​ണ​മെ​ന്നി​രി​ക്കെ സ്ഥ​ല​മേ​റ്റെ​ടു​ക്ക​ലി​ന്‍റെ പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ൾ​പോ​ലും ആ​രം​ഭി​ച്ചി​ട്ടി​ല്ല. നി​ല​വി​ലു​ള്ള പാ​ല​ങ്ങ​ൾ ബ​ല​പ്പെ​ടു​ത്തി ചി​റ്റാ​റ്റി​ൻ​ക​ര​യി​ലും ആ​ര്യ​ൻ​കോ​ടും ഫു​ഡ് ബ്രി​ഡ്ജു​ക​ൾ പ​ണി​താ​ണ് റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കേ​ണ്ട​ത്.

റോ​ഡി​ൽ അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യ​തോ​ടെ പൊ​ട്ടി​പ്പൊ​ളി​ഞ്ഞ ആ​റു കി​ലോ​മീ​റ്റ​റോ​ളം റോ​ഡി​ൽ കു​ഴി​യ​ട​ക്ക​ൽ ന​ട​ന്നെ​ങ്കി​ലും അ​തും ത​ക​ർ​ന്ന അ​വ​സ്ഥ​യി​ലാ​ണ്. റോ​ഡി​ലെ ടാ​ർ വി​ണ്ട് കീ​റി അ​ട​ർ​ന്ന സ്ഥി​തി​യി​ലാ​ണ്. അ​തേ സ​മ​യം സ്ഥ​ല​മേ​റ്റെ​ടു​പ്പും പാ​ലം ന​വീ​ക​ര​ണ​വും പൂ​ർ​ത്തി​യാ​ക്കി ടാ​റിം​ഗ് ആ​രം​ഭി​ക്ക​ണ​മെ​ങ്കി​ൽ ഇ​നി​യും മാ​സ​ങ്ങ​ൾ വേ​ണ​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. സ്ഥ​മേ​റ്റെ​ടു​ക്ക​ലി​ൽ ആ​ക്ഷേ​പ​മു​ണ്ടാ​യ​ൽ റോ​ഡ് വി​ക​സ​നം അ​ന​ന്ത​മാ​യി നീ​ളു​മെ​ന്ന് ചു​രു​ക്കം.

റോ​ഡി​ലെ പാ​ല​ങ്ങ​ളു​ടെ ന​വീ​ക​ര​ണ​മു​ൾ​പ്പെ​ടെ ആ​ദ്യം അ​നു​വ​ദി​ച്ച 15 കോ​ടി പ​ര്യാ​പ്ത​മ​ല്ലാ​ത്ത​തി​നാ​ൽ കൂ​ടു​ത​ൽ തു​ക വേ​ണ​മെ​ന്ന ആ​വ​ശ്യം ജ​ന​പ്ര​തി​നി​ധി​ക​ൾ ഉ​ന്ന​യി​ച്ചി​രു​ന്നു തു​ട​ർ​ന്നാ​ണ് കൂ​ടു​ത​ൽ തു​ക അ​നു​വ​ദി​ച്ച​ത്. ടെ​ണ്ട​റി​ന്‍റെ കാ​ലാ​വ​ധി വ​രു​ന്ന ജ​നു​വ​രി​യി​ൽ അ​വ​സാ​നി​ക്കും.

Related posts