സൈബർ സുരക്ഷയ്ക്കായി ബി ഇന്‍റർനെറ്റ് ഓസം

googleമൗണ്ടൻവ്യൂ (കലിഫോർണിയ): ഇ​ന്‍റ​ർ​നെ​റ്റ് സു​ര​ക്ഷാ മാ​സം ആ​ച​രി​ക്കു​ക​യാ​ണ് ഗൂ​ഗി​ൾ. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ൾ​ക്കു​വേ​ണ്ടി കം​പ്യൂ​ട്ട​ർ ഗെ​യി​മും പാ​ഠ്യ​പ​ദ്ധ​തി​യും ഒ​രു​ക്കി​ക്ക​ഴി​ഞ്ഞു. പൂ​ർ​ണ​മാ​യും ഓ​ണ്‍ലൈ​ൻ സു​ര​ക്ഷ​യെ​യും ഭ​ദ്ര​ത​യെ​യും കു​റി​ച്ചാ​ണി​വ.

ഡി​ജി​റ്റ​ൽ ലോ​ക​ത്തെ​ക്കു​റി​ച്ച് സാ​മാ​ന്യ അ​റി​വു പ​ക​രാ​നാ​യി ഗൂ​ഗി​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യാ​ണ് “ബി ​ഇ​ന്‍റ​ർ​നെ​റ്റ് ഓ​സം’. ഇ​ന്‍റ​ർ​ലാ​ൻ​ഡ് എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ഗെ​യിം ല​ക്ഷ്യം വ​യ്ക്കു​ന്ന​ത് മൂ​ന്നു മു​ത​ൽ അ​ഞ്ചാം ഗ്രേ​ഡ് വ​രെ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളെ​യാ​ണ്.

ഒ​ഴു​കു​ന്ന നാ​ല് ദ്വീ​പു​ക​ളി​ലേ​ക്കു ഗെ​യിം കു​ട്ടി​ക​ളെ കൂ​ട്ടി​ക്കൊ​ണ്ടു പോ​കു​ന്നു. ഓ​രോ ദ്വീ​പി​ലും ഓ​ണ്‍ലൈ​ൻ സു​ര​ക്ഷ​യെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ളും വെ​ല്ലു​വി​ളി​ക​ളു​മു​ണ്ടാ​കും. അ​വ​യ്ക്കു​ത്ത​രം ന​ൽ​കു​ന്ന​തു​ലൂ​ടെ കു​ട്ടി​ക​ളെ ബോ​ധ​വ​ത്ക​രി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് ഗൂ​ഗി​ൾ പ​റ​യു​ന്നു.

Related posts