അസുഖം മാറി വീട്ടിലേക്ക് മടക്കുന്നതിനിടെ ആം​ബു​ല​ന്‍​സ് തോ​ട്ടി​ലേ​ക്കു​മ​റി​ഞ്ഞ് വൃദ്ധയ്ക്ക് ദാരുണാന്ത്യം

ഇ​ടു​ക്കി: രാ​ജാ​ക്കാ​ട് പ​ന്നി​യാ​ര്‍​കു​ട്ടി​ക്കു സ​മീ​പം കു​ള​ത്ര​ക്കു​ഴി​യി​ല്‍ ആം​ബു​ല​ന്‍​സ് നി​യ​ന്ത്ര​ണം​വി​ട്ട് തോ​ട്ടി​ലേ​ക്കു​മ​റി​ഞ്ഞ് രോ​ഗി​യാ​യ വീ​ട്ട​മ്മ മ​രി​ച്ചു. വ​ട്ട​പ്പാ​റ ചെ​മ്പു​ഴ​യി​ല്‍ അ​ന്ന​മ്മ പ​ത്രോ​സ് (80) ആ​ണു മ​രി​ച്ച​ത്.

കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ന്ന​മ്മ​യെ ഡി​സ്ചാ​ര്‍​ജ് ചെ​യ്ത​തി​നെ​ത്തു​ട​ര്‍​ന്ന് ആം​ബു​ല​ന്‍​സി​ല്‍ സേ​നാ​പ​തി വ​ട്ട​പ്പാ​റ​യി​ലു​ള്ള വീ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ ഇ​ന്നു പു​ല​ര്‍​ച്ചെ 4.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

കു​ള​ത്ര​ക്കു​ഴി​യി​ല്‍​നി​ന്നു ക​യ​റ്റം ക​യ​റി വ​രു​മ്പോ​ഴു​ള്ള അ​മ്പ​ഴ​ത്തി​നാ​ല്‍​പ​ടി വ​ള​വി​ല്‍ 10 അ​ടി താ​ഴ്ച​യി​ലു​ള്ള തോ​ട്ടി​ലേ​യ്ക്കാ​ണു വാ​ഹ​നം മ​റി​ഞ്ഞ​ത്.

ഗു​രു​ത​ര പ​രി​ക്കേ​റ്റ അ​ന്ന​മ്മ​യെ രാ​ജാ​ക്കാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

രാ​ജാ​ക്കാ​ട് പോ​ലീ​സ് മേ​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. നേ​ര​ത്തെ​യും ഇ​വി​ടെ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ള്‍ ന​ട​ന്നി​ട്ടു​ണ്ട്. മാ​സ​ങ്ങ​ള്‍​ക്കു മു​മ്പു പ​ഞ്ഞി ക​യ​റ്റി​വ​ന്ന ലോ​റി മ​റി​ഞ്ഞ് ര​ണ്ടു പേ​ര്‍ മ​രി​ച്ചി​രു​ന്നു.

കൊ​ടും​വ​ള​വി​ല്‍ ക്രാ​ഷ് ബാ​രി​യ​ര്‍ പോ​ലു​ള്ള സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്ക​ണ​മെ​ന്നും സൂ​ച​നാ ബോ​ര്‍​ഡു​ക​ള്‍ കാ​ണ​ത്ത​ക്ക​വി​ധം സ്ഥാ​പി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment