ചാ​ക്കി​ലോ​ട്ട​ത്തി​ല്‍ നി​ന്ന് പി​ന്മാ​റി ! സം​സ്‌​കൃ​ത കോ​ള​ജി​ല്‍ സി​പി​എം നേ​താ​വി​ന്റെ മ​ക​നെ ത​ല്ലി താ​ടി​യെ​ല്ലു ത​ക​ര്‍​ത്ത് എ​സ്എ​ഫ്‌​ഐ​ക്കാ​ര്‍

പാ​ള​യം ഗ​വ. സം​സ്‌​കൃ​ത കോ​ള​ജി​ല്‍ സി​പി​എം വ​നി​താ നേ​താ​വി​ന്റെ മ​ക​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ച് എ​സ്എ​ഫ്‌​ഐ​ക്കാ​ര്‍.

ഒ​ന്നാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​യെ എ​സ്എ​ഫ്ഐ യൂ​ണി​റ്റ് മു​ന്‍ ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ആ​ക്ര​മി​ച്ച​ത്.

പെ​രു​ങ്ക​ട​വി​ള പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് മാ​രാ​യ​മു​ട്ടം സ്വ​ദേ​ശി എ​സ്.​ബി​ന്ദു​വി​ന്റെ മ​ക​ന്‍ ആ​ദ​ര്‍​ശി​നാ​ണു പ​രി​ക്കേ​റ്റ​ത്.

ത​ടി​ക്ക​ഷ​ണം കൊ​ണ്ടു​ള്ള ക്രൂ​ര​മാ​യ മ​ര്‍​ദ​ന​ത്തി​ല്‍ താ​ടി​യെ​ല്ലു പൊ​ട്ടി ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ആ​ദ​ര്‍​ശി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

കോ​ള​ജി​ല്‍ എ​സ്എ​ഫ്ഐ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക്കി​ടെ ചാ​ക്കി​ല്‍​ക​യ​റി ഓ​ട്ടം മ​ത്സ​ര​ത്തി​ല്‍ നി​ന്നു പി​ന്മാ​റി​യ​താ​ണ് ആ​ക്ര​മ​ണ​ത്തി​നു കാ​ര​ണം.

കോ​ള​ജി​ലെ മു​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളും എ​സ്എ​ഫ്ഐ യൂ​ണി​റ്റ് മു​ന്‍ ഭാ​ര​വാ​ഹി​ക​ളു​മാ​യ അ​മ്പ​ല​മു​ക്ക് സ്വ​ദേ​ശി ന​സീം, നെ​ല്ലി​മൂ​ട് സ്വ​ദേ​ശി ജി​ത്തു, ക​ര​മ​ന സ്വ​ദേ​ശി സ​ച്ചി​ന്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ ക​ന്റോ​ണ്‍​മെ​ന്റ് പോ​ലീ​സ് കേ​സ് എ​ടു​ത്തു.

മ​റ്റു പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ലെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. 24നു ​വൈ​കി​ട്ടു മൂ​ന്നി​ന് ആ​യി​രു​ന്നു സം​ഭ​വം.

Related posts

Leave a Comment