രാജ്യത്തെ നൂറ്റിയിരുപത്തഞ്ച് കോടി ജനങ്ങള്‍ക്കും ജോലി നല്‍കാന്‍ സാധിക്കില്ല! എല്ലാവരും ‘സ്വയംതൊഴില്‍’ കണ്ടെത്തുകയാണ് വേണ്ടത്; രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിന് അമിത് ഷാ നല്‍കിയ മറുപടി

രാജ്യത്തെ നൂറ്റി ഇരുപത്തഞ്ച് കോടി ജനങ്ങള്‍ക്കും ജോലി നല്‍കുക എന്നത് സാധ്യമായ കാര്യമല്ലെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിന് മറുപടി നല്‍കി സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഗുജറാത്തിലെ യുവാക്കള്‍ക്ക് ജോലി നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.

എന്നാല്‍ ജോലിയും തൊഴിലും രണ്ട് വ്യത്യസ്ത പ്രശ്നങ്ങളാണെന്നും നൂറ്റി ഇരുപത്തിയഞ്ച് കോടി ജനങ്ങള്‍ക്ക് ജോലി നല്‍കുക എന്നത് സാധ്യമായ കാര്യമല്ലെന്നും സ്വയം തൊഴിലാണ് ഇതിനുള്ള പരിഹാരമെന്നും അദ്ദേഹം വ്യക്തമാക്കി. മുദ്രാ സ്‌കീം വഴി ഒമ്പത് കോടിയോളം ജനങ്ങള്‍ക്ക് ഇതുവരെ തൊഴില്‍ നല്‍കിയെന്നും അദ്ദേഹം അവകാശപ്പെട്ടു. കോണ്‍ഗ്രസ്സ് ഭരണ കാലത്തേക്കാളും 300 ഇരട്ടിയോളം ഗുജറാത്തില്‍ വികസനം നടപ്പിലായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related posts