5300 വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള ഓ​റ്റ്സി മ​മ്മി​ക്കു​ള്ളി​ൽ ശാ​സ്ത്ര​ജ്ഞ​ർ ജീ​വ​ന്‍റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട്

കൈ​റോ: 5300 വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ൻ​പ് ഇ​റ്റാ​ലി​യ​ൻ മ​ല​നി​ര​ക​ളി​ൽ വ​ച്ച് കൊ​ല്ല​പ്പെ​ട്ട​യാ​ളാ​ണ് ‘ദി ​ഐ​സ്‌​മാ​ൻ’ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഓ​റ്റ്‌​സി. ശ​രീ​ര​ത്തി​ൽ അ​മ്പു പ​തി​ച്ചാ​ണ് അ​ദ്ദേ​ഹം കൊ​ല്ല​പ്പെ​ട്ട​ത്. യൂ​റോ​പ്പി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത​നാ​യ മ​മ്മി കൂ​ടി​യാ​ണ് ഓ​റ്റ്‌​സി. ഇ​പ്പോ​ഴി​താ ഓ​റ്റ്‌​സി​യി​ൽ ഞെ​ട്ടി​ക്കു​ന്ന ഒ​രു ക​ണ്ടെ​ത്ത​ൽ ന​ട​ത്തി​യി​രി​ക്കു​ക​യാ​ണ് ശാ​സ്ത്ര​ജ്ഞ​ർ. മ​മ്മി​ക്കു​ള്ളി​ൽ ഇ​പ്പോ​ഴും സൂ​ക്ഷ്മ​ജീ​വി​ക​ളു​ടെ സാ​ന്നി​ദ്ധ്യ​മു​ണ്ടെ​ന്നാ​ണ് ഇ​റ്റ​ലി​യി​ലെ യൂ​റോ​ഗ് റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ മു​ഹ​മ്മ​ദ് സ​ർ​ഹാ ന്‍റെ കീ​ഴി​ലു​ള്ള ശാ​സ്ത്ര​ജ്ഞ​രു​ടെ ക​ണ്ടെ​ത്ത​ൽ. മ​മ്മി​യു​ടെ​യു​ള്ളി​ൽ ഗ​ട്ട് ബാ​ക്‌​ടീ​രി​യ​ക​ളും ത​ണു​പ്പു​മാ​യി പൊ​രു​ത്ത​പ്പെ​ടു​ന്ന ഈ​സ്റ്റ് ഇ​ന​ങ്ങ​ളു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

മൈ​ന​സ് ആ​റ് ഡി​ഗ്രി സെ​ൽ​ഷ്യ​സി​ലാ​ണ് ഓ​റ്റ്‌​സി​യു​ടെ മ​മ്മി സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. മ​മ്മി​ക്കു​ള്ളി​ലെ 5300 വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ൻ​പു​ള്ള സൂ​ക്ഷ്മ​ജീ​വി​ക​ൾ പു​തി​യ സാ​ഹ​ച​ര്യ​ങ്ങ​ളു​മാ​യി പൊ​രു​ത്ത​പ്പെ​ടു​ക​യും പ​രി​വ​ർ​ത്ത​നം ചെ​യ്യ​പ്പെ​ടു​ക​യു​മാ​ണെ​ന്ന് ശാ​സ്ത്ര​ജ്ഞ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. മ​മ്മി​യു​ടെ ച​ർ​മം, ആ​ന്ത​രി​ക കോ​ശ​ങ്ങ​ൾ, ഉ​രു​കി​യ വെ​ള്ളം എ​ന്നി​വ വി​ശ​ക​ല​നം ചെ​യ്തു​ള്ള പ​ഠ​ന​ത്തി​ൽ ഒ​ളി​ഞ്ഞി​രി​ക്കു​ന്ന ച​രി​ത്രാ​തീ​ത ആ​വാ​സ​വ്യ​വ​സ്ഥ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്.

കൊ​ഴു​പ്പ് കൂ​ടി​യ കാ​ട്ടു​മാം​സം, പു​രാ​ത​ന ധാ​ന്യ​ങ്ങ​ൾ, വി​ഷാം​ശ​മു​ള്ള ചെ​ടി എ​ന്നി​വ​യാ​ണ് അ​ന്ത്യ​ദി​ന​ത്തി​ൽ ഓ​റ്റ്‌​സി ക​ഴി​ച്ച​തെ​ന്നും ഇ​വ ശ​രീ​ര​ത്തി​നു​ള്ളി​ൽ ക​ണ്ടെ​ത്തി​യ സൂ​ക്ഷ്മ​ജീ​വി​ക​ളു​മാ​യി പൊ​രു​ത്ത​പ്പെ​ടു​ന്ന​വ​യാ​ണെ​ന്നും ശാ​സ്ത്ര​ജ്ഞ​ർ വി​ല​യി​രു​ത്തി. മ​മ്മി​യു​ടെ ശ​രീ​ര​ത്തി​ൽ അ​ത്യ​പൂ​ർ​വ്വ​മാ​യ റോ​മ്പോ​സി​യ ഹൊ​മി​നി​സ്, ക്ളോ​സ്ട്രീ​ഡി​യം മൊ​നി​ലി​ഫോം അ​ട​ക്ക​മു​ള്ള ബാ​ക്‌​ടീ​രി​യ​ക​ളും ക​ണ്ടെ​ത്തി​യി​രു​ന്നു. ഈ ​ബാ​ക്‌​ടീ​രി​യ​ക​ൾ ആ​ധു​നി​ക മ​നു​ഷ്യ​രി​ൽ നി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​യ​വ​യാ​ണ്. എ​ന്നാ​ൽ ആ​ഫ്രി​ക്ക​യി​ലെ​യും ദ​ക്ഷി​ണ അ​മേ​രി​ക്ക​യി​ലെ​യും ചി​ല ഗോ​ത്ര സ​മൂ​ഹ​ങ്ങ​ളി​ൽ ഇ​പ്പോ​ഴും ഇ​വ​യു​ടെ സാ​ന്നി​ദ്ധ്യ​മു​ണ്ട്.

മ​മ്മി​ക്കു​ള്ളി​ൽ ക​ഴി​ഞ്ഞ ഒ​മ്പ​ത് വ​ർ​ഷ​ത്തി​നു​ള്ളി​ൽ ചി​ല യീ​സ്റ്റ് ഇ​ന​ങ്ങ​ൾ വ​ർ​ദ്ധി​ച്ച​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ശ​രീ​ര​ത്തെ സം​ര​ക്ഷി​ക്കാ​ൻ മ്യൂ​സി​യം ജീ​വ​ന​ക്കാ​ർ ഉ​പ​യോ​ഗി​ക്കു​ന്ന ഫി​നോ​ൾ അ​ണു​നാ​ശി​നി​ക​ൾ ക​ഴി​ച്ചാ​ണ് ഈ ​സൂ​ക്ഷ്മാ​ണു​ക്ക​ൾ അ​തി​ജീ​വി​ക്കു​ന്ന​തെ​ന്നാ​ണ് ശാ​സ്ത്ര​ജ്ഞ​രു​ടെ ക​ണ്ടെ​ത്ത​ൽ.

Related posts

Leave a Comment