ഒരു പെണ്‍കുട്ടി നിക്കര്‍ ഇട്ട് ഫോട്ടോ ഇട്ടാല്‍, അവളുടെ കാലൊന്നു കണ്ടാല്‍ ! സ്ത്രീയെന്നാല്‍ വെറുമൊരു ഭോഗവസ്തു മാത്രമാണെന്ന് പഠിക്കാന്‍ ആ കമന്റ് ഇട്ട പുരുഷന് ഉണ്ടായ സാഹചര്യത്തോട് സഹതാപം മാത്രമേ ഉള്ളുവെന്ന് കലമോഹന്‍…

കൗമാരനടി അനശ്വര രാജന്‍ ഷോര്‍ട്‌സ് ധരിച്ചു കൊണ്ട് പങ്കുവെച്ച ചിത്രത്തിന് നേരെ വന്‍തോതിലുള്ള സൈബര്‍ ആക്രമണമാണ് ഉണ്ടായത്. ഇതിന് പിന്നിലെ നടിയെ പിന്തുണച്ച് നടിയെ പിന്തുണച്ച് മറ്റു പല നടിമാരും രംഗത്തെത്തി. തങ്ങളുടെ കാലുകള്‍ കാണിച്ചുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് യുവ നടിമാര്‍ അനശ്വര രാജന് പിന്തുണ അറിയിച്ചത്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സൈക്കോളജിസ്റ്റ് കൗണ്‍സിലര്‍ ആയ കല മോഹന്‍. സ്ത്രീയെന്നാല്‍ വെറുമൊരു ഭോഗവസ്തു മാത്രമാണെന്ന് പഠിക്കാന്‍ ആ കമന്റ് ഇട്ട പുരുഷന് ഉണ്ടായ സാഹചര്യത്തോട് സഹതാപം മാത്രമേ ഉള്ളൂ എന്നും കല മോഹന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. കല മോഹന്റെ ഫേസ്ബുക്ക് കുറിപ്പ്… നിക്കര്‍ challange fb നിറച്ചും..ഞാനുമൊരു പെങ്കൊച്ചിന്റെ അമ്മയാണ്..പുരികത്തില്‍ ആണ് പെണ്ണിന്റെ ധൈര്യം എന്ന് പറഞ്ഞു കൊടുത്താണ് ഞാനവളെ വളര്‍ത്തുന്നതും..വസ്ത്രധാരണത്തില്‍ നാടന്‍ വേഷങ്ങള്‍ അവള്‍ അണിയണം എന്ന് ഒരു നിര്‍ബന്ധവും…

Read More

പതിനെട്ട് വയസ് പൂര്‍ത്തിയായതിന്റെ സന്തോഷം പങ്കുവെച്ച് അനശ്വര രാജന്‍ ! 15 വയസു മുതല്‍ ചെയ്ത കാര്യങ്ങളെല്ലാം ഇനി നിയമപരമായി ചെയ്യാമെന്നും താരം…

2017ല്‍ പുറത്തിറങ്ങിയ ഉദാഹരണം സുജാത എന്ന സിനിമയില്‍ മഞ്ജു വാര്യരുടെ മകളായി അഭിനയിച്ച് സിനിമയിലെത്തിയ താരമാണ് അനശ്വര രാജന്‍. പിന്നീട് ഇറങ്ങിയ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ വന്‍വിജയം നേടിയതോടെ അനശ്വര ഏവരുടെയും ശ്രദ്ധാകേന്ദ്രമായി. ഇതിനോടകം നിരവധി സിനിമകളില്‍ താരം വേഷമിടുകയും ചെയ്തു. ഇപ്പോള്‍ പതിനെട്ടു വയസ് പൂര്‍ത്തിയായിരിക്കുന്ന വേളയില്‍ ജന്മദിനാഘോഷത്തിന്റെ ചിത്രം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം.ബര്‍ത്ത് ഡേ പ്രിന്‍സസ് എന്നെഴുതിയ ടാഗ് ധരിച്ചാണ് ജന്‍മദിനാഘോഷ ചിത്രം അനശ്വര സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. പതിനെട്ടിലേക്ക് ചിയേഴ്‌സ്. 15 വയസ് മുതല്‍ ചെയ്ത കാര്യങ്ങളെല്ലാം ഇനി നിയമപരമായി ചെയ്യാം എന്ന ക്യാപ്ഷനാണ് താരം ചിത്രത്തിന് നല്‍കിയിരിക്കുന്നത്. അനശ്വരയ്ക്ക് ആശംസകള്‍ നേര്‍ന്ന് നിരവധി താരങ്ങളും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. വാങ്ക്, അവിയല്‍, രാംഗി തുടങ്ങിയ ചിത്രങ്ങളാണ് അനശ്വരയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. അനശ്വരയുടെ ആദ്യ തമിഴ് ചിത്രമാണ് രാംഗി. തൃഷ നായികയാവുന്ന ചിത്രം ശരവണനാണ് സംവിധാനം…

Read More

‘ആദ്യരാത്രി’യില്‍ വധുവിന്റെ വേഷം അണിഞ്ഞപ്പോള്‍ എന്റെ ഭാരം 45 കിലോയില്‍ നിന്ന് 60 കിലോയായി ! പിന്നെ ചൊറിച്ചിലും; വിവാഹവേദിയില്‍ വധുവിന്റെ കാര്യം കഷ്ടമെന്ന് അനശ്വര രാജന്‍

ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പ്രേമികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് അനശ്വര രാജന്‍. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, ആദ്യരാത്രി എന്നീ ചിത്രങ്ങളാണ് അനശ്വരയുടേതായി പിന്നീട് പുറത്തു വന്നത്. ബിജു മേനോന്‍ നായകനായി എത്തിയ ‘ആദ്യരാത്രി’ എന്ന ചിത്രത്തില്‍ നവവധുവിന്റെ വേഷമിട്ടതിന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് താരം ഇപ്പോള്‍. 15 കിലോ ഭാരം വരുന്ന സാരിയും ആഭരണങ്ങളുമാണ് അന്ന് ഞാന്‍ അണിഞ്ഞത്, വധു എങ്ങനെയാണ് ഇതൊക്കെ അണിഞ്ഞ് പുഞ്ചിരിയോടെ നില്‍ക്കുന്നതെന്ന് എനിക്ക് ഇപ്പോഴും മനസിലാകുന്നില്ല എന്നാണ് അനശ്വര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. അനശ്വരയുടെ ഇന്‍സ്റ്റഗ്രാം കുറിപ്പ് ഇങ്ങനെ… ‘ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഞാന്‍ അമ്മയുടെ സാരിയും കുറച്ച് ആഭരണവും അണിഞ്ഞ് വധുവിനെപ്പോലെ ഒരുങ്ങാറുണ്ടായിരുന്നു. വിവാഹത്തിന് ഞാന്‍ എങ്ങനെ അണിഞ്ഞ് ഒരുങ്ങണമെന്നും എന്ത് സാരിയും ആഭരണങ്ങളുമാണ് അണിയേണ്ടതെന്നും ഓര്‍ക്കാറുണ്ട്. അത് എനിക്ക് സിനിമയില്‍ സാധിച്ചു. ഇതൊരു രസകരമായ കാര്യമല്ലേ.…

Read More