അവിചാരിതമായി കിട്ടിയ അവസരം! അച്ഛനും മക്കളും ഒന്നിച്ച് ‘കായംകുളം കൊച്ചുണ്ണി’യിൽ

മാ​ന​ന്ത​വാ​ടി: റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ് സം​വി​ധാ​നം ചെ​യ്ത കാ​യം​കു​ളം കൊ​ച്ചു​ണ്ണി എ​ന്ന സി​നി​മ​യി​ൽ ഒ​ന്നി​ച്ചു വേ​ഷ​മി​ട്ട​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ൽ അ​ച്ഛ​നും മ​ക്ക​ളും. പ​യ്യ​ന്പ​ള്ളി ക​റു​ത്തേ​ട​ത്ത് വീ​ട്ടി​ൽ ബെ​നി​സ​ണ്‍ ച​ല​ഞ്ച​ർ, മ​ക്ക​ളാ​യ ഡ്വാ​യി​ൻ ബെ​ൻ കു​ര്യ​ൻ, ഡാ​വ്യ മേ​രി ബെ​ൻ എ​ന്നി​വ​രു​മാ​ണ് ഒ​രേ സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച​തി​ന്‍റെ ത്രി​ല്ലി​ൽ. സി​നി​മ​യി​ൽ കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യു​ടെ ചെ​റു​പ്പ​കാ​ല​മാ​ണ് ഡ്വാ​യി​ൻ ബെ​ൻ കു​ര്യ​ൻ അ​ന​ശ്വ​ര​മാ​ക്കി​യ​ത്.​നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് ബാ​ല്യ​ത്തി​ലേ സി​നി​മ​യി​ൽ ക​ന്പ​മു​ള്ള ഡ്വാ​യി​ൻ ബെ​ൻ കു​ര്യ​ൻ.

അ​വി​ചാ​രി​ത​മാ​യാ​ണ് ത​നി​ക്കും കു​ട്ടി​ക​ൾ​ക്കും സി​നി​മ​യി​ലേ​ക്കു വാ​തി​ൽ തു​റ​ന്ന​തെ​ന്നു ബെ​നി​സ​ണ്‍ പ​റ​ഞ്ഞു. സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ ബാ​ല​താ​ര​ത്തെ അ​ന്വേ​ഷി​ക്കു​ന്ന​ത​റി​ഞ്ഞ് ഡ്വാ​യി​ന്‍റെ ഫോ​ട്ടോ അ​യ​യ്ക്കു​ക​യും വൈ​കാ​തെ മം​ഗ​ളൂ​രു​വി​ൽ സെ​റ്റി​ൽ എ​ത്താ​ൻ നി​ർ​ദേ​ശം ല​ഭി​ക്കു​ക​യു​മാ​യി​രു​ന്നു. ഡ്വാ​യി​നെ ക​ണ്ട​പ്പോ​ൾ​ത്ത​ന്നെ സം​വി​ധാ​യ​ക​നു ബോ​ധി​ച്ചു. ചോ​ദ്യ​ങ്ങ​ൾ​ക്കു തൃ​പ്തി​ക​ര​മാ​യ മ​റു​പ​ടി​ക​ളും ന​ൽ​കി​യ​പ്പോ​ൾ കൊ​ച്ചു കൊ​ച്ചു​ണ്ണി​യാ​യി ഡ്വാ​യി​നു ന​റു​ക്കു​വീ​ണു.

എ​ന്നെ​യും സി​നി​യി​ലെ​ടു​ക്കു​മോ എ​ന്ന ചോ​ദ്യ​വു​മാ​യി ഡാ​വ്യ മേ​രി ബെ​ൻ വേ​ഷം ചോ​ദി​ച്ചു​വാ​ങ്ങു​ക​യാ​യി​രു​ന്നു. വ്യാ​യാ​മം ചെ​യ്ത് ത​ടി കു​റ​യ്ക്ക​ണ​മെ​ന്നു നി​ർ​ദേ​ശി​ച്ചാ​ണ് അ​ന്ന് സെ​റ്റി​ൽ​നി​ന്നു ഡ്വാ​യി​നെ​യും മ​റ്റും മ​ട​ക്കി​യ​ത്. ഒ​രു മാ​സം ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് അ​ഭി​ന​യി​ക്കു​ന്ന​തി​നാ​യി സെ​റ്റി​ലെ​ത്താ​നു​ള്ള നി​ർ​ദേ​ശം ല​ഭി​ച്ച​ത്. സി​നി​മ​യി​ൽ സു​ഹ്റ​യു​ടെ ബാ​ല്യ​കാ​ല​മാ​ണ് ഡാ​വ്യ മേ​രി അ​വ​ത​രി​പ്പി​ച്ച​ത്. ബെ​നി​സ​ണ്‍ ഔ​ത എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യും.

കൊ​ച്ചു​ണ്ണി​ക്കു​ശേ​ഷം, ശ്രീ​ജി​ത്ത് മ​ഹാ​ദേ​വ​ൻ സം​വി​ധാ​നം ചെ​യ്ത പ​രി​പ്പു​വ​ട എ​ന്ന സി​നി​മ​യി​ൽ നാ​യി​ക​യു​ടെ അ​നു​ജ​നാ​യി അ​ഭി​ന​യി​ച്ച ഡ്വാ​യി​ൻ ജ​യ​ൻ കോ​ട്ട​ക്ക​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന വി​ശ​പ്പ് എ​ന്ന സി​നി​മ​യി​ൽ വേ​ഷം​ചെ​യ്തു​വ​രി​ക​യാ​ണ്. വി​ശ​പ്പി​ൽ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ഡ്വാ​യി​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മ​റ്റു ര​ണ്ടു മ​ല​യാ​ളം സി​നി​മ​ക​ളി​ലേ​ക്കും ഒ​രു ത​മി​ഴ് സി​നി​മ​യി​ലും ഡ്വാ​യി​നെ കാ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട് .

ഡാ​വ്യ മേ​രി കൊ​ച്ചു​ണ്ണി​യി​ലെ സു​ഹ്റ​യ്ക്ക് ശേ​ഷം തീ​വ​ണ്ടി എ​ന്ന സി​നി​മ​യി​ൽ നാ​യി​ക ദേ​വി​ക​യു​ടെ ബാ​ല്യ​കാ​ലം അ​വ​ത​രി​പ്പി​ച്ചു. ഒ​ന്നു വീ​തം മ​ല​യാ​ളം, ത​മി​ഴ് സി​നി​ക​ളി​ലേ​ക്കു ഡാ​വ്യ​ക്കു അ​വ​സ​രം ഒ​ത്തി​ട്ടു​ണ്ട്.

Related posts