അനേഷ് ആളു തരികിടയാ..! വിദ്യാര്‍ഥിനികളെ കടത്തിക്കൊണ്ടു പോകാന്‍ ശ്രമിച്ച യുവാവ് റിമാന്‍ഡില്‍; സംഭവം വെള്ളറടയില്‍

വെ​ള്ള​റ​ട : സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ളെ ക​ട​ത്തി​ക്കൊ​ണ്ടു പോ​കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

പ​ള്ളി​ച്ച​ൽ അ​യ​ണി​മൂ​ട് അ​ലീ​ന ഭ​വ​നി​ൽ അ​നേ​ഷ് (35) ആ​ണ് പി​ടി​യി​ലാ​യ​ത്. എ​ട്ടും പ​ത്തും ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന ര​ണ്ടു വി​ദ്യാ​ർ​ഥി​നി​ക​ളെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് ര​ക്ഷി​താ​ക്ക​ൾ വെ​ള്ള​റ​ട പോ​ലീ​സി​നു പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

വെ​ള്ള​റ​ട പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ വി​ദ്യാ​ർ​ഥി​നി​ക​ളെ പൂ​വ​ച്ച​ൽ ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്നും ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ​ക്കു​റി​ച്ച് പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ച​ത്. പാ​റ​ശാ​ല സി​ഐ ബി​നു, വെ​ള്ള​റ​ട എ​സ്ഐ വി​ജ​യ​കു​മാ​ർ അ​ഡീ​ഷ​ണ​ൽ എ​സ്ഐ ബ്രൂ​സ് ഡാ​നി​യേ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി അ​റ​സ്റ്റു ചെ​യ്ത​ത്.

പെ​ണ്‍​കു​ട്ടി​ക​ളെ വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷം ര​ക്ഷി​താ​ക്ക​ൾ​ക്കൊ​പ്പം വി​ട്ട​യ​ച്ചു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Related posts