ന​മ്മ​ൾ തോ​ൽ​ക്ക​ണ​മെ​ന്നു വി​ചാ​രി​ച്ചാ​ല​ല്ലാ​തെ ആ​ർ​ക്കും ന​മ്മെ തോ​ൽ​പ്പി​ക്കാ​നാ​വില്ല! ആ​രു​ടെ മു​മ്പിലും തോ​ൽക്കരുത്; എ​സ്ഐ ആ​നി​ ശി​വ പറയുന്നു…

കൂ​ത്തു​പ​റ​മ്പ്: ന​മ്മ​ൾ തോ​ൽ​ക്ക​ണ​മെ​ന്നു വി​ചാ​രി​ച്ചാ​ല​ല്ലാ​തെ ആ​ർ​ക്കും ന​മ്മെ തോ​ൽ​പ്പി​ക്കാ​നാ​വില്ലെ​ന്നും ആ​രു​ടെ​യും മു​മ്പി​ൽ തോ​റ്റു​കൊ​ടു​ക്ക​രു​തെ​ന്നും സാ​ഹ​ച​ര്യ​ങ്ങ​ളെ വെ​ല്ലു​വി​ളി​ച്ച് നി​ശ്ച​യ​ദാ​ർ​ഢ്യ​വും ക​ഠി​നാ​ധ്വാ​ന​വും കൊ​ണ്ട് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ പ​ദ​വി​യി​ലെ​ത്തി​യ ആ​നി​ശി​വ.

നി​ർ​മ​ല​ഗി​രി കോ​ള​ജ് എ​ൻ​എ​സ്എ​സ് സം​ഘ​ടി​പ്പി​ച്ച സ്റ്റി​ൽ ഐ ​റൈ​സ് എ​ന്ന വെ​ബി​നാ​റി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

ജീ​വി​ത​ത്തി​ൽ സ​ന്തോ​ഷ​മാ​ണ് പ്ര​ധാ​നം. അ​തി​ന് ജീ​വി​ത വി​ജ​യ​മാ​ണ് ആ​വ​ശ്യം. മാ​ർ​ക്കി​നെ മാ​ത്രം അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​ത​ല്ല ന​മ്മു​ടെ ജീ​വി​ത വി​ജ​യം.

അ​തൊ​ന്നു​മ​ല്ല വി​ജ​യം നി​ശ്ച​യി​ക്കു​ന്ന​ത് ന​മ്മു​ടെ വി​ൽ പ​വ​റാ​ണ്. നാം ​വി​ചാ​രി​ച്ചാ​ൽ നേ​ടാ​ൻ പ​റ്റാ​ത്ത​താ​യി ഒ​ന്നു​മി​ല്ല.

അ​തി​ന് നാ​മാ​രാ​ണെ​ന്ന് തി​രി​ച്ച​റി​യു​ക​യും ക​ണ്ടെ​ത്തു​ക​യും വേ​ണ​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​വി. ഔ​സേ​പ്പ​ച്ച​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ഡോ. ദീ​പാ മോ​ൾ മാ​ത്യു, ടി.​സി ഗോ​പി​ക, സ്വാ​തി ബാ​ല​കൃ​ഷ്ണ​ൻ സ​ജ്ജ​യ്, ആ​ർ​ഷ​ജോ​ണി, സെ​സി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു

Related posts

Leave a Comment