കോളജ് വിദ്യാര്‍ഥിനി അനിതയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കേസ്; പ്രതികളുടെ വധശിക്ഷ 25 വര്‍ഷം കഠിന തടവായി കുറച്ചു ഹൈക്കോടതി

കൊ​​​ച്ചി: വ​​​യ​​​നാ​​​ട്ടി​​​ലെ അ​​​നി​​​ത വ​​​ധ​​​ക്കേ​​​സി​​​ലെ ര​​​ണ്ടു പ്ര​​​തി​​​ക​​​ൾ​​​ക്കു വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി വി​​​ധി​​​ച്ച വ​​​ധ​​​ശി​​​ക്ഷ ഹൈ​​​ക്കോ​​​ട​​​തി 25 വ​​​ർ​​​ഷം ക​​​ഠി​​​ന ത​​​ട​​​വാ​​​യി ഇ​​​ള​​​വു​​ചെ​​​യ്തു. വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി​​​യു​​​ടെ വി​​​ധി ചോ​​​ദ്യം ചെ​​​യ്ത് ഒ​​​ന്നും ര​​​ണ്ടും പ്ര​​​തി​​​ക​​​ളാ​​​യ മാ​​​ന​​​ന്ത​​​വാ​​​ടി പ​​​ടി​​​ഞ്ഞാ​​​റേ​​​ത്ത​​​റ ക​​​ള​​​ത്തി​​​ൽ നാ​​​സ​​​ർ, ചെ​​​ന്നാ​​​ലോ​​​ട് ആ​​​സാ​​​ദ് ന​​​ഗ​​​ർ കോ​​​ള​​​നി​​​യി​​​ൽ ഇ​​​ര​​​ട്ട​​​വീ​​​ട്ടി​​​ൽ അ​​​ബ്ദു​​​ൾ ഗ​​​ഫൂ​​​ർ എ​​​ന്നി​​​വ​​​ർ ന​​​ൽ​​​കി​​​യ അ​​​പ്പീ​​​ലി​​​ലാ​​​ണു ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വ്.

2011 ഓ​​​ഗ​​​സ്റ്റ് ഒ​​​ന്പ​​​തി​​​നാ​​​ണ് കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം ന​​ട​​ന്ന​​ത്. മാ​​​ന​​​ന്ത​​​വാ​​​ടി​​​യി​​​ലെ ഒ​​​രു പാ​​​ര​​​ല​​​ൽ കോ​​​ള​​​ജി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യാ​​​യ അ​​​നി​​​ത​​​യെ പ്ര​​​തി​​​ക​​​ൾ തി​​​രു​​​നെ​​​ല്ലി​​​ക്കാ​​​ട്ടി​​​ലേ​​​ക്ക് കൂ​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി പീ​​​ഡി​​​പ്പി​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ശേ​​​ഷം ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ ക​​​വ​​​ർ​​​ന്നെ​​​ന്നാ​​​ണ് കേ​​​സ്.

2013 ഫെ​​​ബ്രു​​​വ​​​രി 27 നാ​​​ണ് ക​​​ല്പ​​​റ്റ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി പ്ര​​​തി​​​ക​​​ൾ​​​ക്കു വ​​​ധ​​​ശി​​​ക്ഷ വി​​​ധി​​​ച്ച​​​ത്. എ​​​ന്നാ​​​ൽ, അ​​​പൂ​​​ർ​​​വ​​​ങ്ങ​​​ളി​​​ൽ അ​​​പൂ​​​ർ​​​വ​​​മാ​​​യ കേ​​​സു​​​ക​​​ളു​​​ടെ ഗ​​​ണ​​​ത്തി​​​ൽ ഈ ​​​കേ​​​സി​​​നെ പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്ന​​​ത​​​ട​​​ക്ക​​​മു​​​ള്ള നി​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ളോ​​​ടെ വ​​​ധ​​​ശി​​​ക്ഷ ഹൈ​​​ക്കോ​​​ട​​​തി ഇ​​​ള​​​വു ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു.

Related posts