ഒരാള്‍ക്ക് 350 രൂപയും ഭക്ഷണവും, റാലിക്ക് വിളിച്ചുവരുത്തി കേജരിവാള്‍ പറ്റിച്ചെന്ന് റാലിയില്‍ പങ്കെടുത്തവര്‍

ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് ഇത് കഷ്ടകാലമാണെന്ന് തോന്നുന്നു. എതിരാളികള്‍ക്കെതിരേ ഉന്നയിച്ച രാഷ്ട്രീയ ആരോപണങ്ങള്‍ക്ക് മാപ്പുപറയുന്നതിനിടെ പാര്‍ട്ടി റാലിക്കെത്തിയവരും കേജരിവാളിനെതിരേ രംഗത്ത്. കഴിഞ്ഞ ദിവസം ഹിസാറില്‍ നടന്ന ആം ആദ്മി പാര്‍ട്ടിയുടെ ബിജെപി വിരുദ്ധ റാലിയില്‍ പങ്കെടുത്തവരാണ് ആരോപണവുമായി രംഗത്തെത്തിയത്. പൈസ തരാമെന്ന് പറഞ്ഞ് റാലിക്ക് വിളിച്ചിട്ട് പറ്റിച്ചെന്നാണ് പരാതി.

 

ഒരാള്‍ക്ക് 350 രൂപയും ഒരു നേരത്തെ ആഹാരവുമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ വാദ്ഗാനം ചെയ്തതെന്ന് ജനങ്ങള്‍ പറയുന്നു. ഇതനുസരിച്ച് കുടുംബസമേതമാണ് പലരും റാലിക്കെത്തിയത്. എന്നാല്‍, വാഗ്ദാനം ചെയ്ത പണമോ ആഹാരമോ തങ്ങള്‍ക്ക് ലഭിച്ചില്ലെന്ന് ഇവര്‍ പറയുന്നു. ആരോപണങ്ങളോട് ആം ആദ്മി പാര്‍ട്ടി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഹരിയാനയില്‍ 2019ല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരരംഗത്തിറങ്ങുന്നതിന് മുന്നോടിയായാണ് ഹിസാറില്‍ ആം ആദ്മി പാര്‍ട്ടി വമ്പന്‍ റാലി സംഘടിപ്പിച്ചത്.

Related posts