ലക്ഷ്മിപ്രിയക്കെതിരായ അന്‍സിബയുടെ പരാതി: പോലീസ് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും

കൊ​ച്ചി: ന​ടി ല​ക്ഷ്മി​പ്രി​യ​യ്ക്കും എ​സ്‌​ഐ രേ​ഷ്മ​യ്ക്കും എ​തി​രെ ന​ടി അ​ന്‍​സി​ബ ഹ​സ​ന്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പോ​ലീ​സ് ഇ​ന്ന് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കും. തൃ​പ്പൂ​ണി​ത്തു​റ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കു​ക.

ന​ടി ല​ക്ഷ്മി​പ്രി​യ, ഭ​ര്‍​ത്താ​വ് ജ​യേ​ഷ്, തൃ​പ്പൂ​ണി​ത്തു​റ വ​നി​താ സെ​ല്‍ എ​സ്ഐ രേ​ഷ്മ എ​ന്നി​വ​ര്‍​ക്കെ​തി​രെ കേ​സ് എ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ന്‍​സി​ബ ജു​ഡീ​ഷ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി​യി​രു​ന്നു.

പോ​ലീ​സും ല​ക്ഷ്മി​പ്രി​യ​യും ഒ​ത്തു​ക​ളി​ക്കു​ന്നു​വെ​ന്നും അ​ന്‍​സി​ബ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ ഉ​ന്ന​യി​ക്കു​ന്നു​ണ്ട്. അ​ന്‍​സി​ബ​യു​ടെ പ​രാ​തി ഫ​യ​ലി​ല്‍ സ്വീ​ക​രി​ച്ച കോ​ട​തി സം​ഭ​വ​ത്തി​ല്‍ പോ​ലീ​സി​നോ​ട് അ​ടി​യ​ന്ത​ര വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു.

മേ​യ് 11ന് ​ആ​ണ് ഹി​ല്‍ പാ​ല​സ് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ അ​ന്‍​സി​ബ പ​രാ​തി ന​ല്‍​കി​യ​ത്. ഇ​തു​വ​രെ​യാ​യി​ട്ടും പോ​ലീ​സ് എ​ഫ്‌​ഐ​ആ​ര്‍ പോ​ലും ത​യാ​റാ​ക്കി​യി​ല്ലെ​ന്നും ഹ​ര്‍​ജി​യി​ലു​ണ്ട്. അ​തേ​സ​മ​യം ന​ട​ന്‍ ടി​നി ടോ​മി​നെ​തി​രാ​യ അ​ന്‍​സി​ബ​യു​ടെ പ​രാ​തി​യി​ല്‍ ടി​നി ടോ​മി​ന്‍റെ​യും അ​മ്മ പ്ര​സി​ഡ​ന്‍റ് ശ്വേ​താ മേ​നോ​ന്‍റെ​യും മൊ​ഴി ക​ട​വ​ന്ത്ര പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

ടി​നി ടോം ​വ​ര്‍​ഗീ​യ അ​ധി​ക്ഷേ​പം ന​ട​ത്തി, ജി​ഹാ​ദി എ​ന്നു വി​ളി​ച്ചു​വെ​ന്നാ​ണ് അ​ന്‍​സി​ബ​യു​ടെ പ​രാ​തി. എ​ന്നാ​ല്‍ വ്യ​ക്തി​വൈ​രാ​ഗ്യ​ത്തെ തു​ട​ര്‍​ന്നാ​ണ് അ​ന്‍​സി​ബ​യു​ടെ പ​രാ​തി എ​ന്നും പ​രാ​തി അ​ടി​സ്ഥാ​ന​ഹ​രി​ത​മാ​ണ് എ​ന്നു​മാ​യി​രു​ന്നു ടി​നി ടോ​മി​ന്‍റെ മ​റു​പ​ടി.

Related posts

Leave a Comment