‘പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാനാകില്ല, രണ്ടു കാര്യങ്ങളിൽ അഭിപ്രായവ്യത്യാസമുണ്ട്’: മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: മു​ൻ സ​ർ​ക്കാ​ർ ഒ​പ്പു​വ​യ്ക്കു​ക​യും ന​ട​പ്പാ​ക്കു​ക​യും ചെ​യ്ത കേ​ന്ദ്ര സ​ർ​ക്കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ നി​ന്ന് ഇ​നി പി​ന്മാ​റാ​നാ​കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​നു​ശേ​ഷം ന​ട​ന്ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

നി​ല​വി​ൽ 96 കോ​ടി രൂ​പ കേ​ര​ളം കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് കൈ​പ്പ​റ്റി​യി​ട്ടു​ണ്ട് ഇ​നി 106 കോ​ടി കൂ​ടി ഉ​ട​ൻ ല​ഭി​ക്കും. ഈ ​വ​ർ​ഷം ആ​യി​രം കോ​ടി രൂ​പ​യി​ൽ കൂ​ടു​ത​ൽ കേ​ന്ദ്ര​ത്തി​ൽ നി​ന്ന് കി​ട്ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ​ദ്ധ​തി​യി​ൽ നി​ന്നും പി​ന്മാ​റ​ണം എ​ന്ന ക​ത്ത് കേ​ന്ദ്ര​ത്തി​ന് ന​ൽ​കി​യി​ട്ടി​ല്ല. ര​ണ്ടു​കാ​ര്യ​ങ്ങ​ളി​ലാ​ണ് സം​സ്ഥാ​ന​ത്തി​ന് പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മു​ള്ള​ത്. ഒ​ന്ന്, വി​ദ്യാ​ഭ്യാ​സ ക​രി​ക്കു​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്. ക​രി​ക്കു​ലം എ​ന്തു​വേ​ണ​മെ​ന്ന് സം​സ്ഥാ​നം ത​ന്നെ തീ​രു​മാ​നി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ര​ണ്ടാ​മ​ത്തെ വി​ഷ​യം ഏ​തൊ​ക്കെ സ്കൂ​ളി​ൽ എ​ങ്ങ​നെ ന​ട​പ്പാ​ക്ക​ണം എ​ന്ന വി​ഷ​യ​മാ​ണ്. ഇ​തും സം​സ്ഥാ​നം ത​ന്നെ വാ​യി​ക്കും. ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ കേ​ന്ദ്ര​വു​മാ​യി ച​ർ​ച്ച ന​ട​ത്താ​നും ധാ​ര​ണ ഉ​ണ്ടാ​ക്കാ​നും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഉ​ൾ​പ്പെ​ടെ നാ​ലു വ​കു​പ്പ് മ​ന്ത്രി​മാ​രു​ടെ ഒ​രു സ​മി​തി രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു

ധ​ന​കാ​ര്യ വ​കു​പ്പി​ലേ​ക്ക് എ​ല്ലാ വ​കു​പ്പു​ക​ളി​ൽ നി​ന്നും അ​നാ​വ​ശ്യ​മാ​യി ഒ​രു​പാ​ട് ക​ത്തി​ട​പാ​ടു​ക​ൾ ഇ​പ്പോ​ൾ കി​ട്ടു​ന്നു​ണ്ടെ​ന്നും ഇ​ത് പ​ല​പ്പോ​ഴും നി​യ​മ​ക്കു​രു​ക്കു​ക​ളും ഭ​ര​ണ സ​മ​ര​വും സൃ​ഷ്ടി​ക്കു​ന്നു​ണ്ടെ​ന്നും ഇ​തി​നു പ​രി​ഹാ​ര​മാ​യി ഒ​രു നോ​ഡ​ൽ ഓ​ഫീ​സ​റെ എ​ല്ലാ വ​കു​പ്പു​ക​ളും ആ​യി ചേ​ർ​ന്ന് നി​യ​മി​ക്കു​ന്നു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഭ​ര​ണ​ത്തി​ൽ ഏ​റി​യി​ട്ട് സ​ർ​ക്കാ​ർ ഒ​രു മാ​സം തി​ക​യു​ന്ന​തി​ന് മു​മ്പ് ത​ന്നെ പ്ര​തി​പ​ക്ഷ​വും ചി​ല മാ​ധ്യ​മ​ങ്ങ​ളും ചേ​ർ​ന്ന് അ​നാ​വ​ശ്യ​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്നു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

പെ​ൻ​ഷ​ൻ പ​ദ്ധ​തി​ക​ളി​ൽ നി​ന്നും സ​ർ​ക്കാ​ർ പി​ന്മാ​റി​യേ​താ​യ ആ​ക്ഷേ​പം ഇ​ത്ത​ര​ത്തി​ലു​ള്ള​താ​ണ്. നാ​രി സു​ര​ക്ഷാ പ​ദ്ധ​തി ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ പെ​ട്ടെ​ന്ന് ന​ട​പ്പാ​ക്കി​യ​പ്പോ​ൾ ചി​ല അ​പാ​ക​ത​ക​ൾ വ​ന്നി​ട്ടു​ണ്ട്. അ​ത് ഈ ​സ​ർ​ക്കാ​ർ പ​രി​ഹ​രി​ക്കും. മാ​ത്ര​മ​ല്ല ആ ​പെ​ൻ​ഷ​ൻ പ​ദ്ധ​തി​യു​ടെ ഉ​പ​യോ​ക്താ​ക്ക​ൾ സം​ബ​ന്ധി​ച്ച് ആ​ക്ഷേ​പ​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്. അ​തും സ​ർ​ക്കാ​ർ വി​ല​യി​രു​ത്തു​മെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

80 ഗ​വ​ൺ​മെ​ന്‍റ് പ്ലീ​ഡ​ർ​മാ​രെ​യാ​ണ് സ​ർ​ക്കാ​ർ ഇ​തു​വ​രെ നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. അ​തി​ൽ ഒ​രാ​ളെ​ക്കു​റി​ച്ച് മാ​ത്ര​മാ​ണ് ആ​ക്ഷേ​പം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ രാ​ജി​വ​ച്ച ഗ​വ​ൺ​മെ​ന്‍റ് പ്ലീ​ഡ​ർ ശ​ബ​രി​മ​ല ദേ​വ​സ്വ​ത്തി​നു​ള്ള പ്ര​ത്യേ​ക പ്ലീ​ഡ​റാ​യി​രു​ന്നി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ എ​ല്ലാ ഉ​ത്ത​ര​വാ​ദി​ത്വ​വും മു​ഖ്യ​മ​ന്ത്രി​യും നി​ല​യി​ൽ താ​ൻ ഏ​റ്റെ​ടു​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ലീ​ഡ​ർ​മാ​രു​ടെ നി​യ​മ​ന​ത്തി​ൽ ലോ​യേ​ഴ്സ് കോ​ൺ​ഗ്ര​സ് ആ​ക്ഷേ​പ​ങ്ങ​ൾ പാ​ർ​ട്ടി​ക്കു​ള്ളി​ൽ ച​ർ​ച്ച ചെ​യ്യേ​ണ്ട​താ​ണ്. അ​ത് മാ​ധ്യ​മ​ങ്ങ​ളോ​ട് അ​ല്ല പ​റ​യേ​ണ്ട​ത്. നി​യ​മ​നം ന​ട​ത്തു​ന്ന താ​ൻ ആ​ണെ​ന്നും സം​ഘ​ട​ന​ക​ൾ അ​ല്ല എ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment