ചീ​പ്പ് ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ല, ബ്യൂ​ട്ടി പാ​ർ​ല​റി​ൽ പോ​കാ​റി​ല്ല: ചു​രു​ണ്ട​മു​ടി നി​ല​നി​ർ‌​ത്താ​ൻ ചെ​യ്ത​ത്…

പ്രേ​മം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​നം​ക​വ​ർ​ന്ന താ​ര​മാ​ണ് അ​നു​പ​മ പ​ര​മേ​ശ്വ​ര​ൻ. മ​ല‍​യാ​ള​ത്തി​നു പു​റ​മേ തെ​ലു​ങ്കി​ലും നി​റ​സാ​ന്നി​ധ്യ​മാ​കാ​ൻ ന​ടി​ക്ക് ക​ഴി​ഞ്ഞു.

ഇ​പ്പോ​ൾ ത​ന്‍റെ പ്രി​യ​പ്പെ​ട്ട ചു​രു​ണ്ട​മു​ടി സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി എ​ന്തൊ​ക്കെ​യാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് അ​നു​പ​മ. ചു​രു​ണ്ട മു​ടി സം​ര​ക്ഷി​ക്കു​ന്ന​ത് എ​ളു​പ്പ​മു​ള്ള കാ​ര്യ​മ​ല്ലെ​ന്നും അ​തി​നു​വേ​ണ്ടി പ്ര​ത്യേ​കം സ​മ​യം ക​ണ്ടെ​ത്താ​റു​ണ്ടെ​ന്നും താ​രം പ​റ​യു​ന്നു.

ക​ഴി​ഞ്ഞ ഡി​സം​ബ​റി​ന് ശേ​ഷം മു​ടി​യി​ൽ ചീ​പ്പു​പ​യോ​ഗി​ച്ചി​ട്ടി​ല്ല. ചു​രു​ണ്ട​മു​ടി അ​ങ്ങ​നെ​ത​ന്നെ നി​ല​നി​ർ​ത്താ​നാ​ണി​ത്. അ​തു​പോ​ലെ​ത​ന്നെ പൊ​തു​വേ ബ്യൂ​ട്ടി പാ​ർ​ല​റി​ൽ പോ​കാ​റി​ല്ലെ​ന്നും അ​നു​പ​മ പ​റ​യു​ന്നു.

വാ​ക്സിം​ഗും ത്രെ​ഡി​ങു​മൊ​ക്കെ ചെ​യ്യു​ന്ന​ത് സ്വ​ന്ത​മാ​യാ​ണ്. ചു​രു​ക്കം അ​വ​സ​ര​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് പാ​ർ​ല​റു​ക​ളി​ൽ പോ​കേ​ണ്ടി വ​ന്നി​ട്ടു​ള്ള​ത്. പു​രി​ക​ങ്ങ​ൾ ത്രെ​ഡ് ചെ​യ്യു​ന്ന​ത് കു​റ​വാ​ണ്. അ​വ​യെ വ​ള​രാ​ൻ അ​നു​വ​ദി​ക്കും. എ​ക്സ്ട്രാ വ​രു​ന്ന​വ പ്ല​ക് ചെ​യ്യാ​റാ​ണ് പ​തി​വെ​ന്നും ന​ടി കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു.

Related posts

Leave a Comment