വെല്ലിംഗ്ടൺ: ഇന്ത്യക്കെതിരായ മൂന്നാം ടി20യിൽ ന്യൂസിലൻഡിന് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത കിവീസ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 198 റൺസെടുത്തു. ഡാരൽ മിച്ചലിന്റെ തകർപ്പൻ ബാറ്റിംഗാണ് ന്യൂസിലൻഡിന് മികച്ച സ്കോർ സമ്മാനിച്ചത്.
89 റൺസുമായി മിച്ചൽ ക്രീസിൽ നിറഞ്ഞപ്പോൾ ഫിൻ അലൻ 40 റൺസും ബെവോൺ ജേക്കബ്സ് 39 റൺസും നേടി. ഇന്ത്യയ്ക്കായി അർഷ്ദീപ് സിംഗ്, അക്സർ പട്ടേൽ, നിതീഷ് കുമാർ റെഡ്ഡി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
