കോപ്പയിൽ കൊടുങ്കാറ്റുണരുന്നു; സെമിയിൽ ബ്രസീലും അർജന്‍റീനയും നേർക്കുനേർ

സാ​വോ പോ​ളോ: കോ​പ്പ അ​മേ​രി​ക്ക ഫു​ട്‌​ബോ​ളി​ല്‍ ആ​രാ​ധ​ക​ര്‍ കാ​ത്തി​രു​ന്ന സ്വ​പ്ന പോ​രാ​ട്ട​ത്തി​ന് അരങ്ങൊരുങ്ങി. വെ​ന​സ്വേ​ല​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളി​ന് തോ​ല്‍​പ്പി​ച്ച് അ​ര്‍​ജ​ന്‍റീ​ന സെ​മി​യി​ലെ​ത്തി. ഇ​തോ​ടെ സെ​മി​യി​ൽ ബ്ര​സീ​ൽ-​അ​ർ​ജ​ന്‍റീ​ന നേ​ർ​ക്കു​നേ​ർ പോ​രാ​ടും. ഇ​ന്ത്യ​ന്‍ സ​മ​യം ബു​ധ​നാ​ഴ്ച രാ​വി​ലെ ആ​റി​നാ​ണ് സെ​മി പോ​രാ​ട്ടം. ക​ഴി​ഞ്ഞ ദി​വ​സം പ​രാ​ഗ്വ​യെ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ തോ​ൽ​പ്പി​ച്ചാ​ണ് ബ്ര​സീ​ൽ സെ​മി​യി​ലെ​ത്തി​യ​ത്.

വെ​ന​സ്വേ​ല​യ്ക്കെ​തി​രെ തു​ട​ക്കം മു​ത​ല്‍ ആ​ക്ര​മ​ണ ഫു​ട്‌​ബോ​ളാ​ണ് അ​ർ​ജ​ന്‍റീ​ന പു​റ​ത്തെ​ടു​ത്ത​ത്. പ​ത്താം മി​നി​റ്റി​ൽ ലൗ​ട്ടാ​റൊ മാ​ര്‍​ട്ടി​നെ​സി​ലൂ​ടെ അ​ർ​ജ​ന്‍റീ​ന ലീ​ഡെ​ടു​ത്തു. സൂ​പ്പ​ർ താ​രം ല​യ​ണ​ല്‍ മെ​സി​യെ​ടു​ത്ത കോ​ര്‍​ണ​ര്‍ കി​ക്കി​ല്‍ സെ​ര്‍​ജി​യോ അ​ഗ്യൂ​റോ​യു​ടെ അ​സി​സ്റ്റി​ല്‍ നി​ന്നാ​യി​രു​ന്നു ഗോ​ൾ പി​റ​ന്ന​ത്. പി​ൻ​കാ​ല​ടി ഷോ​ട്ടി​ലൂ​ടെ മാ​ര്‍​ട്ടി​നെ​സ് പ​ന്ത് വ​ല​യി​ലെ​ത്തി​ച്ചു.

ര​ണ്ടാം പ​കു​തി​യി​ൽ അ​ർ​ജ​ന്‍റീ​ന വീ​ണ്ടും വ​ല​ച​ലി​പ്പി​ച്ചു. 74-ാം മി​നി​റ്റി​ല്‍ ജി​യോ​വാ​നി ലോ ​സെ​ല്‍​സോ​യാ​ണ് ഗോ​ൾ നേ​ടി​യ​ത്. വെ​ന​സ്വേ​ല​ൻ പ്ര​തി​രോ​ധ​ത്തി​ന്‍റെ​യും ഗോ​ൾ​കീ​പ്പ​റു​ടെ​യും പി​ഴ​വ് മു​ത​ലെ​ടു​ത്താ​യി​രു​ന്നു ഗോ​ൾ. ബോ​ക്‌​സി​ന് പു​റ​ത്ത് നി​ന്ന് അ​ഗ്യൂ​റോ അ​ടി​ച്ച ഷോ​ട്ട് ഗോ​ളി ത​ടു​ത്തി​ട്ടു. ഓ​ടി​ക്ക​യ​റി​യ സെ​ല്‍​സോ പ​ന്ത് വ​ല​യി​ലേ​ക്ക് കോ​രി​യി​ട്ടു.

Related posts