പ​ര​സ്യം ക​ണ്ട് വി​ളി​ച്ചു, യു​വ​തി​യി​ൽ​നി​ന്ന് 10 ല​ക്ഷം ത​ട്ടി​യ വ്യാ​ജ ഐ​ടി സം​ഘം പി​ടി​യി​ൽ

ചെ​ങ്ങ​ന്നൂ​ർ: ഐ​ടി ക​മ്പ​നി പ്ര​തി​നി​ധി​ക​ളെ​ന്ന വ്യാ​ജേ​ന ഓ​ൺ​ലൈ​ൻ ടാ​സ്കു​ക​ൾ ന​ൽ​കി വെ​ൺ​മ​ണി സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യി​ൽനി​ന്ന് പ​ത്തു ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ മൂ​ന്നം​ഗ സം​ഘ​ത്തെ വെ​ൺ​മ​ണി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.കോ​ഴി​ക്കോ​ട് പാ​ണി​യ​ങ്ക​ര മ​ണ്ണാ​ത്തി​ക്ക​ൽ​പ​റ​മ്പി​ൽ ക​ബീ​റി​ന്‍റെ മ​ക​ൻ തെ​ജ്ബ​ത്ത് (33), വ​ള​യ​നാ​ട് മി​ർ​ഫാ മ​ൻ​സി​ലി​ൽ അ​ലി​ക്കോ​യ​യു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് ഹ​നീ​ഫ (23), ഒ​ള​വ​ണ്ണ എം.​ജി. ന​ഗ​റി​ൽ ഷി​ഫാ​സി​ൽ സി​ദ്ദി​ഖി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് ഫാ​ദി​ൽ (22) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ നാ​ഷ​ണ​ൽ സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് പ്ര​തി​നി​ധി​ക​ളെ​ന്ന വ്യാ​ജേ​ന പ്ര​തി​ക​ൾ ന​ൽ​കി​യ പ​ര​സ്യം ക​ണ്ടാ​ണ് യു​വ​തി ഇ​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന​ത്.പ​ര​സ്യ​ത്തി​ലെ വാ​ട്സ്ആ​പ്പ് ന​മ്പ​റി​ലേ​ക്ക് സ​ന്ദേ​ശ​മ​യ​ച്ച യു​വ​തി​യെ പ്ര​തി​ക​ൾ പി​ന്നീ​ട് ടെ​ലി​ഗ്രാം ഗ്രൂ​പ്പു​ക​ളി​ലേ​ക്ക് ചേ​ർ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ക്ക​ത്തി​ൽ ചി​ല ഓ​ൺ​ലൈ​ൻ ടാ​സ്കു​ക​ൾ ന​ൽ​കി വി​ശ്വാ​സം നേ​ടി​യെ​ടു​ത്തു. തു​ട​ർ​ന്ന് ക്യൂ​ആ​ർ കോ​ഡു​ക​ൾ, ഫോ​ൺ​പേ, വി​വി​ധ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ എ​ന്നി​വ വ​ഴി പ​ല​ത​വ​ണ​യാ​യി പ​ണം നി​ക്ഷേ​പി​ക്കാ​ൻ പ്രേ​രി​പ്പി​ച്ചു.

ഇ​ത്ത​ര​ത്തി​ലാ​ണ് പ​ത്തു ല​ക്ഷ​ത്തോ​ളം രൂ​പ യു​വ​തി​യി​ൽ നി​ന്ന് ത​ട്ടി​യെ​ടു​ത്ത​ത്. ത​ട്ടി​പ്പി​ലൂ​ടെ ല​ഭി​ക്കു​ന്ന പ​ണം ഉ​പ​യോ​ഗി​ച്ച് പ്ര​തി​ക​ൾ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല​ട​ക്കം സ​ന്ദ​ർ​ശ​നം ന​ട​ത്തി ആ​ഡം​ബ​ര ജീ​വി​തം ന​യി​ക്കു​ക​യാ​യി​രു​ന്നു പ​തി​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ചെ​ങ്ങ​ന്നൂ​ർ ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

വെ​ൺ​മ​ണി പോ​ലീ​സ് എ​സ്എ​ച്ച്ഒ പി.​രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​എ​സ്ഐ ഡി. ​ബി​ജു, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ വി​ജേ​ഷ്, വി​ശാ​ഖ് ത​മ്പി എ​ന്നി​വ​ര​ട​ങ്ങി​യ അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ത​ട്ടി​പ്പ് സം​ഘ​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന് ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment