ദുരൂഹത! കാര്‍ ഓടിച്ചത് അമിതവേഗതയില്‍; മോട്ടോര്‍ വാഹനവകുപ്പിന്റെ കാമറയില്‍ വാഹനം കുരുങ്ങി; ബാലഭാസ്‌ക്കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍ കേരളം വിട്ടു

തി​രു​വ​ന​ന്ത​പു​രം: വ​യ​ലി​നി​സ്റ്റ് ബാ​ല​ഭാ​സ്ക്ക​റി​ന്‍റെ അ​പ​ക​ട മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ഡ്രൈ​വ​ർ അ​ർ​ജു​ൻ കേ​ര​ളം വി​ട്ട​താ​യി സൂ​ച​ന. ഇ​യാ​ൾ ഇ​പ്പോ​ൾ ആ​സാ​മി​ലാ​ണെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ചി​ന് ല​ഭി​ച്ചി​രി​ക്കു​ന്ന വി​വ​രം.

പ​രി​ക്കേ​റ്റ​യാ​ൾ ഇ​ത്ര​യും ദൂ​രം യാ​ത്ര പോ​യ​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ. അ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫോ​റ​ൻ​സി​ക് ഫ​ല​ത്തി​നു​ശേ​ഷം അ​ർ​ജ്ജു​നെ ചോ​ദ്യം ചെ​യ്യു​മെ​ന്നും ക്രൈം​ബ്രാ​ഞ്ച് അ​റി​യി​ച്ചു.

അ​തേ​സ​മ​യം, അ​പ​ക​ട സ​മ​യ​ത്ത് അ​ർ​ജു​നാ​ണ് വാ​ഹ​ന​മോ​ടി​ച്ചി​രു​ന്ന​തെ​ന്ന് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി. തൃ​ശൂ​രി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്പോ​ഴേ അ​ർ​ജു​നാ​ണ് വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​ത്. അ​മി​ത​വേ​ഗ​ത​യി​ലാ​യി​രു​ന്നു കാ​ർ നീ​ങ്ങി​യി​രു​ന്ന​ത്.

ഒ​രു മ​ണി​ക്ക് പു​റ​പ്പെ​ട്ട വാ​ഹ​നം മൂ​ന്ന​ര​യോ​ടെ പ​ള്ളി​പ്പു​റ​ത്തെ​ത്തി. മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ കാ​മ​റ​യി​ലാ​ണ് വാ​ഹ​നം കു​രു​ങ്ങി​യ​ത്.

Related posts