അര്‍ജുന് ഇനി സഹോദരിമാര്‍ ഒന്നല്ല മൂന്ന് ! ജാന്‍വിയെയും ഖുശിയെയും ആശ്വസിപ്പിക്കാന്‍ അര്‍ജുനെത്തിയത് സകല പിണക്കങ്ങളെല്ലാം കഴുകിക്കളഞ്ഞ്…

ശ്രീദേവിയുടെ മരണത്തെത്തുടര്‍ന്ന് ഭര്‍ത്തൃസഹോദരന്‍ അനില്‍ കപൂറിന്റെ വസതിയില്‍ എത്തിയവരില്‍ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത് അര്‍ജുന്‍ കപൂറായിരുന്നു. അതായത് ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിന്റെ ആദ്യ വിവാഹത്തിലെ മകന്‍. ആദ്യഭാര്യ മോനയില്‍ ബോണിക്കു പിറന്ന മകനാണു ബോളിവുഡ് താരംകൂടിയായ അര്‍ജുന്‍.

മോനയുമായി വിവാഹബന്ധം നിലനില്‍ക്കെയാണ് ബോണി ശ്രീദേവിയുമായി അടുത്തത്. പിന്നെ മോനയെയും മക്കളെയും ഉപേക്ഷിച്ച് ബോണി ശ്രീദേവിയ്‌ക്കൊപ്പം താമസമാക്കുകയായിരുന്നു. അച്ഛനും അമ്മയും തമ്മിലുള്ള ബന്ധം തകര്‍ത്ത ശ്രീദേവിയോടു അര്‍ജുന്‍ അത്ര അടുപ്പം കാട്ടിയതുമില്ല. ശ്രീദേവിയുടെ മക്കള്‍ തന്റെ സഹോദരങ്ങള്‍ അല്ലയെന്നും അര്‍ജുന്‍ പറഞ്ഞിരുന്നു.

എന്നാല്‍ ‘നമസ്തേ ഇംഗ്ലണ്ട്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് അമൃത്സറിലായിരുന്ന അര്‍ജുന്‍, മരണവാര്‍ത്ത അറിഞ്ഞയുടന്‍ മുംബൈയിലെത്തുകയും അര്‍ധസഹോദരിയായ ജാന്‍വിയെ ആശ്വസിപ്പിക്കുകയുമായിരുന്നു. ശ്രീദേവിയുടെ മരണത്തോടെ എല്ലാ പിണക്കങ്ങളും അലിഞ്ഞു തീര്‍ന്നുവെന്നാണ് അര്‍ജുന്റെ പെരുമാറ്റം വ്യക്തമാക്കുന്നത്.

 

Related posts