അലറിവിളിച്ചത് രക്ഷയായി…! കടയിൽ കയറി ക​ഴു​ത്തി​ൽ ക​ത്തി​വ​ച്ച് സ്വ​ർ​ണ​മാ​ല ഊ​രി​വാ​ങ്ങി; രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ  നാട്ടുകാർ പിടികൂടി

 
ചാ​ല​ക്കു​ടി: സൗ​ത്ത് ജം​ഗ്ഷ​നി​ൽ ക​ട​യി​ൽ ക​യ​റി​ച്ചെ​ന്ന് ജീ​വ​ന​ക്കാ​രി​യെ ക​ഴു​ത്തി​ൽ ക​ത്തി​വ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി സ്വ​ർ​ണ​മാ​ല ഊ​രി​വാ​ങ്ങി.

ജ​ന​ത്തി​ര​ക്കേ​റി​യ സൗ​ത്ത് ജം​ഗ്ഷ​നി​ലെ ബ​സ് സ്റ്റോ​പ്പി​ന​ടു​ത്തു​ള്ള മാ​ർ​ട്ട് ഇ​ൻ​ഷ്വ​റ​ൻ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്.

സം​ഭ​വ​മു​ണ്ടാ​യ ഉ​ട​നെ ജീ​വ​ന​ക്കാ​രി സ്ഥാ​പ​ന​ത്തി​ൽ​നി​ന്നും പു​റ​ത്തി​റ​ങ്ങി ബ​ഹ​ളം​വ​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ല്പി​ച്ചു.

മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി നെല്ലുവേലിൽ മ​നു കുരിയനെ (30) പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. മ​ണ്ണാ​ർ​ക്കാ​ടി​ലെ ഒ​രു ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നാ​ണെ​ന്ന് ഇ​യാ​ൾ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ​ദി​വ​സം ഇ​യാ​ൾ സ്ഥാ​പ​ന​ത്തി​ൽ ക​യ​റി​വ​ന്ന് നി​രീ​ക്ഷ​ണം ന​ട​ത്തി പോ​യ​താ​യി ജീ​വ​ന​ക്കാ​രി പ​റ​യു​ന്നു. സ്ഥാ​പ​ന​ത്തി​ൽ ജീ​വ​ന​ക്കാ​രി ഒ​റ്റ​യ്ക്കാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യാ​ണ് ക​വ​ർ​ച്ച ന​ട​ത്താ​ൻ എ​ത്തി​യ​ത്. പോ​ലീ​സ് ഇ​യാ​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു വ​രു​ന്നു.

Related posts

Leave a Comment