ബോ​ട്ടിം​ഗ് മറ്റ് വിനോദങ്ങള്‍! ക​ക്ക​യം ഹൈ​ഡ​ൽ ടൂ​റി​സം തു​റ​ന്നു; ഉ​ര​ക്കു​ഴി ഇ​ക്കോ​ടൂ​റി​സം തു​റ​ന്നി​ല്ല

കൂ​രാ​ച്ചു​ണ്ട്: ഉ​രു​ൾ​പ്പൊ​ട്ട​ലി​ൽ ക​ക്ക​യം ഡാം​സൈ​റ്റ് റോ​ഡ് ത​ക​ർ​ന്ന് ഒ​ന്ന​ര​മാ​സ​ക്കാ​ലം അ​ടി​ച്ചി​ട്ട കെ​എ​സ്ഇ​ബി​യു​ടെ ഹൈ​ഡ​ൽ ടൂ​റി​സ​കേ​ന്ദ്രം ഇ​ന്ന​ലെ തു​റ​ന്നു പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ഡാം ​റോ​ഡി​ൽ താ​ൽ​ക്കാ​ലി​ക​മാ​യി ഗ​താ​ഗ​തം പു​ന:​സ്ഥാ​പി​ച്ചു​വെ​ങ്കി​ലും റോ​ഡി​ന്‍റെ ദു​ര​വ​സ്ഥ ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ക​യാ​ണ്. ഈ ​അ​വ​സ്ഥ​യി​ലും നി​ര​വ​ധി​പ്പേ​രാ​ണ് ഇ​വി​ടം സ​ന്ദ​ർ​ശി​ച്ച് ബോ​ട്ടിം​ഗ് ന​ട​ത്തു​ക​യും, മ​റ്റ് വി​നോ​ദ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ക​യും ചെ​യ്ത​ത്.

റോ​ഡി​ലെ ക​ക്ക​യം​വാ​ലി മു​ത​ൽ എ​ട്ടു​കി​ലോ​മീ​റ്റ​റി​നു​ള്ളി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ റോ​ഡ് പാ​ടെ ഇ​ല്ലാ​തെ​യാ​യി​ട്ടു​ണ്ട്.​ഇ​വി​ടെ മ​ണ്ണ് നി​റ​ച്ചാ​ണ് ചെ​റു​വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​ത്. എ​ന്നാ​ൽ ഇ​ന്ന​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നും വ​ലി​യ വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി​യ നി​ര​വ​ധി സ​ന്ദ​ർ​ശ​ക​ർ വാ​ഹ​നം ഇ​തു​വ​ഴി ക​ട​ന്നു​പോ​കാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ കി​ലോ​മീ​റ്റ​റു​ക​ളോ​ളം കാ​ൽ​ന​ട​യാ​ത്ര ചെ​യ്താ​ണ് ടൂ​റി​സം കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ചേ​ർ​ന്ന​ത്.

വ​നം വ​കു​പ്പി​ന്‍റെ ഉ​ര​ക്കു​ഴി ഇ​ക്കോ ടൂ​റി​സ​കേ​ന്ദ്രം ഇ​ന്ന​ലെ തു​റ​ന്നി​ല്ല. വ​ന​സം​ര​ക്ഷ​ണ സ​മി​തി​യു​ടെ ഗൈ​ഡു​ക​ളെ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ടൂ​റി​സ്റ്റ് കേ​ന്ദ്ര​ത്തി​ൽ പ​തി​വാ​യി എ​ത്തി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ ഓ​ടാ​തെ​യി​രു​ന്ന​താ​ണ് കാ​ര​ണം. റോ​ഡി​ന്‍റെ ദു​ര​വ​സ്ഥ​യെ തു​ട​ർ​ന്ന് ചാ​ർ​ജ്ജ് വ​ർ​ദ്ധി​പ്പി​ക്ക​ണ​മെ​ന്ന് വാ​ഹ​ന ഉ​ട​മ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച​ന​ട​ത്തി തീ​രു​മാ​ന​മാ​കു​ന്ന​തോ​ടെ തു​റ​ക്കു​മെ​ന്നാ​ണ​റി​യു​ന്ന​ത്.

Related posts