ടാന്‍സന്റെ സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ വിജയ്‌യോടും അനിരുദ്ധിനോടും അഭ്യര്‍ഥനയുമായി രാഘവലോറന്‍സ്; എന്താണ് ആ സ്വ്പനമെന്നറിയാമോ ?

ഇളയ ദളപതി വിജയ്, സംഗീത സംവിധായകനും ഗായകനുമായ അനിരുദ്ധ് രവിചന്ദര്‍ എന്നിവര്‍ക്കു മുമ്പില്‍ ഒരു അഭ്യര്‍ഥനയുമായി എത്തിയിരിക്കുകയാണ് നടന്‍ രാഘവ ലോറന്‍സ്.

ടാന്‍സന്‍ എന്ന ഭിന്നശേഷിക്കാരന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കണമെന്ന അപേക്ഷയുമായാണ് രാഘവ ലോറന്‍സിന്റെ ട്വീറ്റ്.

”നന്‍പന്‍ വിജയ്യോടും അനിരുദ്ധ് സാറിനോടുമുള്ള എന്റെ അഭ്യര്‍ഥന. ഇത് ടാന്‍സന്‍, ഭിന്നശേഷിക്കാരായ ആണ്‍കുട്ടികളുടെ ഗ്രൂപ്പില്‍ നിന്നും.

കാഞ്ചനയില്‍ ഇവന്‍ ഒരു വേഷം ചെയ്തിരുന്നു. ലോക്ഡൗണില്‍ മൂന്നു ദിവസം പരിശീലിച്ച് ഇവന്‍ മാസ്റ്ററിലെ ഗാനം പ്ലേ ചെയ്തു.

അനിരുദ്ധ് സാറിന്റെ സംഗീതം വിജയ് സാറിന് മുന്നില്‍ അവതരിപ്പിക്കുക എന്നതാണ് അവന്റെ ആഗ്രഹം.

ദയവായി ഈ ലിങ്ക് കാണൂ. അവന്റെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു” എന്നാണ് രാഘവ ലോറന്‍സ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

വിജയ്യുടെ പുതിയ ചിത്രം ‘മാസ്റ്ററി’ലെ ”വാത്തി കമ്മിങ്” എന്ന ഗാനമാണ് ടാന്‍സന്‍ വായിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ഈ ഗാനം ഒരുക്കിയത്.

Related posts

Leave a Comment