മുന്‍കോപം വരുത്തിയ വിന; പുതുവര്‍ഷ ദിനത്തില്‍ വിദ്യാര്‍ഥിയുടെ കൊലപാതകം: മൂന്നു പേരെ അറസ്റ്റു ചെയ്തു

TVM-ARREST-Lകൊല്ലങ്കോട്: എലവഞ്ചേരിയില്‍ കോളജ് വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്നു പേര്‍ പിടിയില്‍. ആണ്ടിത്തറ സ്വദേശികളായ അനില്‍കുമാര്‍ (30), ശിവദാസ് എന്ന സനീഷ് (36), അനീഷ് (26) എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ പുതുവര്‍ഷ ദിനത്തിലാണ് കൊട്ടയങ്കാട് സുജിത്ത് (18) കുത്തേറ്റു മരിച്ചത്. അഖില്‍ (17) കുത്തേറ്റു ചികിത്സയിലാണ്. കൊട്ടയങ്കാട്ടിലെ ക്ലബ്ബിന്റെ പുതുവര്‍ഷ പരിപാടി നടക്കുന്നതിനിടെ അനില്‍കുമാര്‍ എത്തിയിരുന്നു.

ക്ലബംഗങ്ങളും അനിലും തമ്മില്‍ തര്‍ക്കമുണ്ടാകുകയും അനിലിനെ പുറത്താക്കുകയും ചെയ്തിരുന്നു. പ്രകോപിതനായ അനില്‍ കൂട്ടുകാരുമായെത്തി സുജിത്തിനെയും അഖിലിനെയും കുത്തിവീഴ്ത്തുകയായിരുന്നു. അഖില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും. ഡിവൈഎസ്പി മുഹമ്മദ് കാസിം, കൊല്ലങ്കോട് സിഐ സലീഷ്, എസ്‌ഐ സഞ്ജയകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.

Related posts