മ​ക​നോ​ട് അ​ച്ഛ​ന്‍റെ കൊ​ടും ക്രൂ​ര​ത;  മ​ദ്യ​പി​ച്ചെ​ത്തി  മ​ൺ​വെ​ട്ടി​ക്ക് കൈ ​ത​ല്ലി​യൊ​ടി​ച്ചു; ത​ട​യാ​നെ​ത്തി​യ അ​യ​ൽ​വാ​സി​ക്ക് നേ​രെ​യും ആ​ക്ര​മ​ണം

നേ​മം : മ​ക​ന്‍റെ കൈ ​അ​ടി​ച്ചൊ​ടി​ച്ച് അ​യ​ൽ​വാ​സി​യെ ആ​ക്ര​മി​ച്ച പ്ര​തി അ​റ​സ്റ്റി​ൽ. ക​ല്ലി​യൂ​ർ ചെ​ങ്കോ​ട് പ​ന​വി​ള വീ​ട്ടി​ൽ സ​ന്തോ​ഷ് കു​മാ​ർ (45)നെ​യാ​ണ് നേ​മം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ മാ​സം പ​തി​നൊ​ന്നി​നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് വീ​ട്ടി​ൽ നി​ന്നും മാ​റി താ​മി​ച്ചി​രു​ന്ന സ​ന്തോ​ഷ് കു​മാ​ർ മ​ദ്യ​പി​ച്ചെ​ത്തി മ​ക​ൻ ശ​ര​ത് കു​മാ​റു​മാ​യി വ​ഴ​ക്കു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് മ​ൺ​വെ​ട്ടി എ​ടു​ത്ത് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ശ​ര​ത്തി​നെ ആ​ക്ര​മി​ക്കു​ന്ന​ത് ക​ണ്ട് ത​ട​യാ​നെ​ത്തി​യ അ​യ​ൽ​വാ​സി​യാ​യ അ​ശോ​ക​നെ​യും ഇ​യാ​ൾ ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ച്ചു.

സം​ഭ​വ​ത്തി​നു ശേ​ഷം ഒ​ളി​വി​ൽ പോ​യ ഇ​യാ​ളെ​ക്കു​റി​ച്ച് ഫോ​ർ​ട്ട് എ​സി​പി ഷാ​ജി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നേ​മം എ​സ്എ​ച്ച്ഓ ര​ഗീ​ഷ്കു​മാ​ർ, എ​സ്ഐ​മാ​രാ​യ വി​പി​ൻ, പ്ര​സാ​ദ്, രാ​ജേ​ഷ്, എ​എ​സ്ഐ ശ്രീ​കു​മാ​ർ, എ​സ്‌​സി​പി​ഓ മാ​രാ​യ ശ്രീ​കാ​ന്ത്, ഗി​രി, ല​തീ​ഷ്, ദീ​പ​ക്, രാ​ജ​ശേ​ഖ​ര​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment