വാ​ക്കു​ത​ർ​ക്കം, രാ​ത്രിയിൽ അതിക്രമിച്ച് വീ​ട്ടി​ൽ ക​യ​റി കു​ത്തി പരിക്കേൽപ്പിച്ച സംഭവം; പ്ര​തി അ​റ​സ്റ്റി​ൽ

ചാ​വ​ക്കാ​ട്: യു​വാ​വി​നെ വീ​ട്ടി​ൽ ക​യ​റി കു​ത്തി​യ സം​ഭ​വ​ത്തി​ൽ മ​റ്റൊ​രു യു​വാ​വു പി​ടി​യി​ലാ​യി. പാ​ല​യൂ​ർ കാ​വ​തി​യാ​ട്ട് ക്ഷേ​ത്ര​ത്തി​നു സ​മീ​പം മു​സ്‌ലിം വീ​ട്ടി​ൽ ഷ​റ​ഫു​ദീ​നെ(30) ചാ​വ​ക്കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

പാ​ല​യൂ​ർ ക​ണ്ണി​ക്കു​ത്തി ക​ട​ങ്കേ​ര സു​ജി​ത്തി(30)​നെ ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണു വീ​ട്ടി​ൽ ക​യ​റി കു​ത്തി​യ​ത്. വ​യ​റ്റി​ൽ ആ​ഴ​ത്തി​ൽ മു​റി​വേ​റ്റ സു​ജി​ത്ത് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

വാ​ക്കു​ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ അ​മ്മ​യേ​യും ഭാ​ര്യ​യേ​യും അ​സ​ഭ്യം പ​റ​ഞ്ഞ് വീ​ട്ടി​ൽ കയ​റി കു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഒ​ളി​വി​ൽ പോ​യ പ്ര​തി മ​ദ്യം വാ​ങ്ങാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണു പി​ടി​യി​ലാ​യ​ത്. നേ​ര​ത്തെ ക​ഞ്ചാ​വ് മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ഷെ​റ​ഫു​ദീ​ൻ.

എ​സ്എ​ച്ച്ഒ അ​നി​ൽ ടി ​മേ​പ്പി​ള്ളി, എ​സ്ഐ​മാ​രാ​യ യു.​കെ.​ഷാ​ജ​ഹാ​ൻ, കെ.​പി.​ആ​ന​ന്ദ്, സീ​നി​യ​ർ സി​പി​ഒ എം.​എ.​ജി​ജി, സി​പി​ഒ​മാ​രാ​യ മു​ഹ​മ്മ​ദ്, ഗീ​തു​കൃ​ഷ്ണ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment