എയര്‍പോര്‍ട്ടില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: അറസ്റ്റിലായ യുവതിയെ റിമാന്‍ഡ് ചെയ്തു; തട്ടിയെടുത്തത് ലക്ഷങ്ങള്‍

arrestകഴക്കൂട്ടം:  എയര്‍പോര്‍ട്ടില്‍ താത്ക്കാലിക ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത് മുങ്ങിയ യുവതിയെ പോലീസ് അറസ്റ്റു ചെയ്തു. ഹോം നഴ്‌സിംഗ് സ്ഥാപനത്തിന്റെ മറവിലായിരുന്നു   തട്ടിപ്പ് നടത്തിയത്. കഠിനംകുളം കാക്കതോപ്പ് സ്വദേശിനിശോഭ(30)യാണ് അറസ്റ്റിലായത്. ഇവര്‍ കഴിഞ്ഞ ജൂലൈയില്‍ കഴക്കൂട്ടം പോലീസ് സ്‌റ്റേഷനുടുത്തു ഒരു വാടക കെട്ടിടത്തില്‍ ഹോം നഴ്‌സിംഗ് എന്ന സ്ഥാപനം തുടങ്ങി . തുടര്‍ന്ന് സ്ഥാപനത്തിന്റെ പരസ്യം നല്‍കിയാണ് തട്ടിപ്പ് നടത്തിയത്.

തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍  താത്ക്കാലി ജീവനക്കാരുടെ ഒഴിവുണ്ടെന്നും  നിയമനം വാങ്ങി തരാമെന്ന് വാഗ്ദാനം നല്‍കിയാണ് തട്ടിപ്പു നടത്തിയത്. 22,000രൂപ മുതല്‍ രണ്ടുലക്ഷം രൂപവരെ പലരില്‍ നിന്ന് വാങ്ങിയത്. പണം നല്‍കിയവര്‍ക്ക് ജോലി കിട്ടാത്തതിനെ തുടര്‍ന്ന്   തിരക്കിയെത്തിയപ്പോഴാണ് സ്ഥാപനം പൂട്ടി  മുങ്ങിയതായി അറിഞ്ഞത്. ഇവരെ അഞ്ചലില്‍ നിന്നാണ് കഴക്കൂട്ടം പോലീസ് അറസ്റ്റുചെയ്തത്. പ്രതിയെ  കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related posts