കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വൃ​ക്ക മാ​റ്റി​വ​യ്ക്കൽ: യു​വാ​വി​ന്‍റെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ടു; മസ്തിഷ്കമരണം സംഭവിച്ച അ​രു​ണ്‍ രാ​ജി​ന്‍റെ  വൃ​ക്ക​യാ​ണ് ജോ​ബീ​സിൽ പ്രവർത്തിച്ചു തുടങ്ങിയത്

ഗാ​ന്ധി​ന​ഗ​ർ: കോട്ടയം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വൃ​ക്ക മാ​റ്റി​വ​യ്ക്ക​ലി​ന് വി​ധേ​യ​നാ​യ യു​വാ​വി​ന്‍റെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ടു. എ​ന്നാ​ൽ മ​സ്തി​ഷ​്ക മ​ര​ണം സം​ഭ​വി​ച്ച​യാ​ളു​ടെ വൃ​ക്ക ആ​യ​തി​നാ​ൽ ര​ണ്ടു ദി​വ​സ​ത്തി​നു ശേ​ഷ​മേ പൂ​ർ​ണ തോ​തി​ലു​ള്ള ആ​രോ​ഗ്യ​നി​ല വീ​ണ്ടെ​ടു​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്ന് നെ​ഫ്രോ​ള​ജി വി​ഭാ​ഗം ഡോ​ക്ട​ർ രാ​ഷ്ട​ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

എ​രു​മേ​ലി ക​ണ​മ​ല സ്വ​ദേ​ശി ജോ​ബീ​സ് ഡേ​വി​ഡി​ന് (34 ) ആ​ണ് വൃ​ക്ക മാ​റ്റിവ​ച്ച​ത്. വാ​ഹ​ന അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് മ​സ്തി​ഷ്ക മ​ര​ണം സം​ഭ​വി​ച്ച അ​ങ്ക​മാ​ലി സ്വ​ദേ​ശി അ​രു​ണ്‍ രാ​ജി​ന്‍റെ (29) ഒ​രു വൃ​ക്ക​യാ​ണ് ജോ​ബീ​സി​ന് ല​ഭി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​അ​ങ്ക​മാ​ലി​യി​ൽ നി​ന്നും മൃ​ത​സ​ഞ്ജീ​വ​നി കോ-ഓ​ർഡി​നേ​റ്റ​ർ ജി​മ്മി ജോ​ർജിന്‍റെ നേ​തൃ​ത്വ​ത്തി​ൽ വൃക്ക ആശുപത്രിയിൽ എത്തി ച്ചു.

നെ​ഫ്രോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​കെ.​പി. ജ​യ​കു​മാ​ർ, യൂ​റോ​ള​ജി മേ​ധാ​വി ഡോ. ​സു​രേ​ഷ് ഭ​ട്ട് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ത്രി​യോ​ടെ ശ​സ്ത്ര​ക്രിയ പൂ​ർ​ത്തി​യാ​ക്കി. അതേസമയം, തൊ​ടു​പു​ഴ സ്വ​ദേ​ശി രാ​ജീവി​ന് വൃ​ക്ക മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രിയ ന​ട​ത്തു​വാ​നാണ് ആദ്യം തീരുമാനിച്ചി രുന്നതെങ്കിലും നെ​ഫ്രോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ തീ​രു​മാ​നം അ​വ​സാ​ന​മ​ണി​ക്കൂറി​ൽ മാ​റ്റു​ക​യാ​യി​രു​ന്നു.

രാ​ജീ​വി​നെ വൃ​ക്ക മാ​റ്റി​വ​യ്ക്കു​ന്ന​തി​ന് വി​ധേ​യ​മാ​ക്കു​മെ​ന്നു​ള്ള ധാ​ര​ണ​യി​ൽ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീക​രി​ക്കു​ക​യും വൃ​ക്ക കൊ​ണ്ടു​വ​രു​ന്ന​തി​നു​ള​ള ഫ്ളൂ​യി​ഡി​ന്‍റെ വി​ല​യാ​യ 25,000രൂ​പ ന​ൽ​കു​വാ​ൻ രാ​ജീ​വി​ന്‍റെ ബ​ന്ധു​ക്ക​ൾ ത​യ്യാ​റാ​കു​ക​യും ചെ​യ്തതാണ്. എ​ന്നാ​ൽ രാ​ജീ​വി​ന്‍റെ മൂ​ത്ര​നാ​ള​ത്തി​ന്‍റെ പ്രശ്നം കാരണം വൃ​ക്ക വ​ച്ചു​പി​ടി​പ്പിക്ക​ൽ പി​ന്നീ​ട് മ​തി​യെ​ന്ന യൂ​റോ​ള​ജി ഡോ​ക​്ട​ർ​മാ​രു​ടെ നി​ർ​ദ്ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ശ​സ്ത്ര​ക്രി​യ മാ​റ്റി​വ​ച്ച​ത്.

Related posts