“രാ​വി​ലെ ആ​ള്‍​ക്കൂ​ട്ട കേ​ക്ക് മു​റി, വൈ​കി​ട്ട് കോ​വി​ഡ് സാ​രോ​പ​ദേ​ശം’; തലസ്ഥാനത്തെ  എ​ൽ​ഡി​എ​ഫ് കേ​ക്ക് മു​റി​യി​ൽ വി​മ​ർ​ശ​നം

 

തി​രു​വ​ന​ന്ത​പു​രം: ഇ​ട​തു മു​ന്ന​ണി യോ​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും നേ​താ​ക്ക​ളും കേ​ക്ക് മു​റി​ച്ച് ആ​ഘോ​ഷി​ച്ച ചി​ത്രം പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വി​മ​ർ​ശ​നം.

ട്രി​പ്പി​ൾ ലോ​ക്ക്ഡൗ​ൺ നി​ല​നി​ൽ​ക്കു​ന്ന ത​ല​സ്ഥാ​ന ന​ഗ​രി​യി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ​യാ​ണ് കേ​ക്ക് മു​റി​യെ​ന്നാ​ണ് വി​മ​ർ​ശ​നം.

എ​ൽ​ഡി​എ​ഫി​ന്‍റെ തു​ട​ർ​ഭ​ര​ണ​ത്തി​ൽ എ​കെ​ജി സെ​ന്‍റ​റി​ലാ​ണ് വി​ജ​യാ​ഘോ​ഷം ന​ട​ന്ന​ത്. വി​വി​ധ ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി കേ​ക്ക് മു​റി​ച്ച​ത്.

സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഇ​തി​ന്‍റെ ചി​ത്ര​വും ഫേ​സ്ബു​ക്കി​ൽ പങ്കുവച്ചിരുന്നു.

രാ​വി​ലെ ആ​ള്‍​ക്കൂ​ട്ട കേ​ക്ക് മു​റി, വൈ​കി​ട്ട് കോ​വി​ഡ് സാ​രോ​പ​ദേ​ശം എ​ന്നാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഒ​രാ​ൾ ഇ​തി​നെ​ക്കു​റി​ച്ച് ക​മ​ന്‍റി​ട്ട​ത്.

Related posts

Leave a Comment