അയാള്‍ മദ്യപിച്ച് വന്ന് ക്രൂരമായി പെരുമാറി, വെളിപ്പെടുത്തലുമായി നടി അക്ഷര

ബോജ്പുരി സൂപ്പര്‍സ്റ്റാറും പാട്ടുകാരനുമായ പവന്‍ സിങ് മര്‍ദ്ദിച്ചെന്ന പരാതിയുമായി സഹതാരം അക്ഷര സിങ്. പരാതിയെ തുടര്‍ന്ന് പവന്‍ സിങിനെതിരെ പോലീസ് കേസെടുത്തു. മദ്യപിച്ച് ബോധമില്ലാതെ വന്ന പവന്‍ അക്ഷരയോട് മോശമായി പെരുമാറുകയായിരുന്നു. തുടര്‍ന്ന് തന്റെ മുറിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച പവനെ അക്ഷര തടഞ്ഞതാണ് പ്രകോപന കാരണമായത്.

അക്ഷരയെ പവന്‍ ക്രൂരമായി മര്‍ദ്ദിക്കുകയും മുടിയില്‍ പിടിച്ച് വലിച്ചിഴയ്ക്കുകയുമായിരുന്നു. അക്ഷരയെ രക്ഷിക്കാന്‍ ശ്രമിച്ച ഹോട്ടല്‍ ജീവനക്കാരെയും പവന്‍ തല്ലിയതായി പരാതിയുണ്ട്. കൈകള്‍ക്ക് സാരമായി പരുക്കേറ്റ അക്ഷരയെ ഹോട്ടല്‍ ജീവനക്കാരാണ് ആശുപത്രിയല്‍ എത്തിച്ചത്. ഒരു സ്വകാര്യ റിസോര്‍ട്ടില്‍ വെച്ചായിരുന്നു സംഭവം. സില്‍വാസ എന്ന ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് ഇരുവരും. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി അക്ഷര മുംബൈയിലേക്ക് പോകാനിരിക്കുമ്പോഴായിരുന്നു സംഭവം.

 

Related posts