ഒ​രു​വ​ർ​ഷം കാ​ണാ​തെ പ്ര​ണ​യി​ച്ചു

ചേ​ട്ട​ന്മാ​രു​മാ​യി എ​നി​ക്ക് ന​ല്ലൊ​രു ബോ​ണ്ടിംഗ് ഉണ്ടാ​യി​രു​ന്നു. ഞാ​ൻ ക​ണ്ടു​പി​ടി​ക്കു​ന്ന ആ​ളെ​യാ​ണോ അ​തോ അ​ച്ഛ​ൻ ക​ണ്ടു​പി​ടി​ക്കു​ന്ന ആ​ളെ​യാ​ണോ നീ ​വി​വാ​ഹം ക​ഴി​ക്കു​ക​യെ​ന്ന് ചേ​ട്ട​ൻ എ​ന്നോ​ട് ചോ​ദി​ക്കു​മാ​യി​രു​ന്നു. ചേ​ട്ട​ൻ ക​ണ്ടു​പി​ടി​ക്കു​ന്ന ആ​ളെ എ​ന്ന​താ​യി​രു​ന്നു എ​പ്പോ​ഴും എ​ന്‍റെ മ​റു​പ​ടി. അ​തു​പോ​ലെ ത​ന്നെ സം​ഭ​വി​ച്ചു. അ​ദ്ദേ​ഹം ക​ണ്ടു​പി​ടി​ച്ച​യാ​ളാ​ണ് ശ​ര​ത്തേ​ട്ട​ൻ. ഗ​ൾ​ഫി​ൽ ഒ​രു റ​സ്റ്റ​റ​ന്‍റി​ൽ വ​ച്ചാ​ണ് ശ​ര​ത്തേ​ട്ട​നെ എ​ന്‍റെ ചേ​ട്ട​ൻ വേ​ണു ആ​ദ്യ​മാ​യി കാ​ണു​ന്ന​ത്.

മ​ല​യാ​ളി​ക​ൾ എ​ന്ന രീ​തി​യി​ൽ സം​സാ​രി​ച്ച് തു​ട​ങ്ങി. അ​ങ്ങ​നെ പ​രി​ച​യം സൗ​ഹൃ​ദ​മാ​യി വ​ള​ർ​ന്നു. ചേ​ട്ട​നൊ​പ്പ​മാ​ണ് ആ​ദ്യ​മാ​യി എ​ന്‍റെ ഒ​രു ഡാ​ൻ​സ് ശ​ര​ത്തേ​ട്ട​ൻ കാ​ണു​ന്ന​ത്. അ​ന്ന് 24 വ​യ​സേ അ​ദ്ദേ​ഹ​ത്തി​നു​ള്ളു. ഒ​രു പെ​ൺ​കു​ട്ടി​യെ ക​ണ്ടു​വെ​ന്നും അ​വ​ളെ വി​വാ​ഹം ക​ഴി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും അ​മ്മ​യോ​ട് അ​ദ്ദേ​ഹം വി​ളി​ച്ച് പ​റ​ഞ്ഞു.

ഇ​രു​പ​ത്തി​നാ​ലു​കാ​ര​ന്‍റെ തോ​ന്ന​ൽ എ​ന്ന രീ​തി​യി​ലാ​ണ് അ​മ്മ അ​ന്ന് അ​തി​നെ സ്വീ​ക​രി​ച്ച​ത്. പ​ക്ഷേ, പി​ന്നീ​ട് അ​ദ്ദേ​ഹം എ​ന്നെ വി​വാ​ഹം ക​ഴി​ക്കാ​നു​ള്ള ആ​ഗ്ര​ഹം എ​ന്‍റെ ചേ​ട്ട​നോ​ട് പ​റ​ഞ്ഞു. ശ​ര​ത്തേ​ട്ട​ൻ വ​ള​രെ ഡി​സി​പ്ലി​നൊ​ക്കെ​യു​ള്ള ആ​ളാ​ണ്. അ​ദ്ദേ​ഹ​ത്തെ എ​ന്‍റെ ചേ​ട്ട​നും ഇ​ഷ്ട​മാ​യി​രു​ന്നു. അ​ങ്ങ​നെ വി​വാ​ഹ ആ​ലോ​ച​ന​യി​ലേ​ക്ക് കാ​ര്യ​ങ്ങ​ൾ എ​ത്തി. ശ​ര​ത്തേ​ട്ട​ൻ ആ​ദ്യം എ​ന്നെ കാ​ണാ​ൻ വ​ന്നി​രു​ന്നി​ല്ല.

മാ​താ​പി​താ​ക്ക​ൾ വീ​ട്ടി​ൽ വ​രി​ക​യും മൂ​ന്ന്, നാ​ലു​ദി​വ​സം താ​മ​സി​ക്കു​ക​യും ചെ​യ്തു. വി​വാ​ഹ​ത്തി​ന് കു​റ​ച്ച് ദി​വ​സം മു​മ്പാ​ണ് ഞാ​ൻ ശ​ര​ത്തേ​ട്ട​നെ നേ​രി​ൽ കാ​ണു​ന്ന​ത്. ഒ​രു​വ​ർ​ഷം കാ​ണാ​തെ ത​ന്നെ ന​ന്നാ​യി പ്ര​ണ​യി​ച്ചു. നി​ര​ന്ത​ര​മാ​യി ക​ത്തെ​ഴു​തു​മാ​യി​രു​ന്നു. വ​ള​രെ റൊ​മാ​ന്‍റി​ക്കാ​യ കാ​ല​ഘ​ട്ട​മാ​യി​രു​ന്നു. ഇ​പ്പോ​ഴും ഞ​ങ്ങ​ൾ വ​ള​രെ റൊ​മാ​ന്‍റി​ക്കാ​ണ്. അ​ന്ന് തൊ​ട്ട് ഇ​ന്ന് വ​രെ ശ​ര​ത്തേ​ട്ട​നോ​ട് സം​സാ​രി​ക്കാ​ത്ത ഒ​രു ദി​വ​സം എ​നി​ക്കു​ണ്ടാ​യി​ട്ടി​ല്ല.
-ആ​ശ ശ​ര​ത്

Related posts

Leave a Comment