ചെന്നൈയിലെ ആളുകള്‍ ഇതൊന്നും ശ്രദ്ധിക്കുന്നില്ല ! ചൂടുകാലത്ത് ഇതൊന്നും നിലനില്‍ക്കില്ലെന്ന പ്രതീക്ഷയോ അല്ലെങ്കില്‍ യാതൊന്നും സംഭവിക്കില്ലെന്ന വിശ്വാസമോ ആകാം അതിനു കാരണം; അശ്വിന്‍ പറയുന്നു…

ലോകം കോവിഡ്19 ഭീതിയില്‍ മുന്‍കരുതലുകള്‍ സ്വീകരിച്ച് മുമ്പോട്ടു നീങ്ങുമ്പോള്‍ ഇതിനപവാദമാണ് ചെന്നൈ നിവാസികള്‍ എന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം രവിചന്ദ്രന്‍ അശ്വിന്‍.

ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കി പരമാവധി സമയം വീടുകളില്‍ത്തന്നെ കഴിയുന്നതാണ് വൈറസ് വ്യാപനത്തെ ചെറുക്കാന്‍ നല്ലതെങ്കിലും, ചെന്നൈയില്‍ ജനങ്ങള്‍ ഇക്കാര്യങ്ങളൊന്നും അറിഞ്ഞ മട്ടില്ലെന്ന് അശ്വിന്‍ ട്വീറ്റ് ചെയ്തു.

ഇന്ത്യയില്‍ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 100 പിന്നിട്ടതിനു പിന്നാലെയാണ് അശ്വിന്റെ ട്വീറ്റ് എത്തിയത്. ഡല്‍ഹിയിലും കര്‍ണാടകയിലുമായി കോവിഡ് ബാധിച്ച് രണ്ടുപേര്‍ മരിക്കുകയും ചെയ്തു. ‘ഒരു കാര്യം വ്യക്തമായി പറയട്ടെ.

കൂട്ടം ചേരുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന കാര്യമൊന്നും ചെന്നൈയിലെ ജനങ്ങളുടെ ശ്രദ്ധയിലെത്തിയതായി തോന്നുന്നില്ല. ഒന്നുകില്‍ ചൂടുകാലത്ത് ഇതൊന്നും നിലനില്‍ക്കില്ലെന്ന പ്രതീക്ഷയോ അല്ലെങ്കില്‍ യാതൊന്നും സംഭവിക്കില്ലെന്ന വിശ്വാസമോ ആകാം അതിനു കാരണം’ അശ്വിന്‍ പറയുന്നു.

Related posts

Leave a Comment