രജിത് കുമാർ മുങ്ങി, ഫാൻസുകാർക്ക് കൈവിലങ്ങും; ര​ജി​ത് കു​മാ​ർ കേ​സി​ൽ 11 പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ; വീടുകളിൽ പരിശോധന നടത്തി പോലീസ്

നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​ല​ക്ക് ലം​ഘി​ച്ച് സ്വ​കാ​ര്യ ചാ​ന​ൽ​ഷോ​യാ​യ ബി​ഗ്ബോ​സ് പ​രി​പാ​ടി​യി​ലെ താ​ര​ത്തി​ന് സ്വീ​ക​ര​ണം ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ 11 പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ. ഇ​തോ​ടെ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം 13 ആ​യി.

ഒ​ന്നാം പ്ര​തി​യാ​യ ബി​ഗ്ബോ​സ് താ​രം ഡോ. ​ര​ജി​ത് കു​മാ​റി​നാ​യി ഇ​യാ​ളു​ടെ വീ​ടു​ക​ളി​ൽ പോ​ലീ​സ് റെ​യ്ഡ് ന​ട​ത്തി. ആ​ലു​വ​യി​ലേ​യും ആ​റ്റി​ങ്ങ​ലി​ലേ​യും വീ​ടു​ക​ളി​ലാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്.

എ​ന്നാ​ൽ ര​ജി​തി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​യാ​ൾ ഒ​ളി​വി​ലാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സ്വീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 75 പേർ​ക്ക് എ​തി​രേ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment