സഹിക്കാൻ പറ്റാഞ്ഞിട്ടാ..!എൽഡിഎഫ് സർക്കാരിന്‍റെ ഭരണത്തിൽ കേരളത്തിലെ സ്ത്രീകൾക്ക് സുരക്ഷയില്ലെന്നാ രോപിച്ച് പ്ര‌തിപക്ഷം നിയമസഭ ബഹിഷ്കരിച്ചു

ASSEMBLY-Lതി​രു​വ​ന​ന്ത​പു​രം∙ സം​സ്ഥാ​ന​ത്തെ ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ത്തെ​ച്ചൊ​ല്ലി നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ ബ​ഹ​ളം. നി​യ​മ​സ​ഭ തു​ട​ങ്ങി​യ​പ്പോ​ൾ​ത്ത​ന്നെ പ്ര​തി​പ​ക്ഷ എം​എ​ൽ​എ​മാ​ർ കേ​ര​ള​ത്തി​ലെ ക്ര​മ​സ​മാ​ധാ​ന നി​ല ത​ക​ർ​ന്നു​വെ​ന്നും സ്ത്രീ​ക​ൾ​ക്ക് സു​ര​ക്ഷ​യി​ല്ലെ​ന്നും ആ​രോ​പി​ച്ച് സ്പീ​ക്ക​റു​ടെ ഡ​യ​സി​നു​മു​ന്നി​ൽ കൂ​ടി​നി​ന്ന് മു​ദ്രാ​വാ​ക്യം വി​ളി​ച്ചു.

പ്ര​തി​പ​ക്ഷ നേ​താ​വി​നെ സം​സാ​രി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടു. നി​യ​മ​സ​ഭ​യ്ക്ക് ഒ​രു രീ​തി​യു​ണ്ടെ​ന്നും അ​ത​നു​സ​രി​ച്ച് മാ​ത്ര​മേ പ്ര​വ​ർ​ത്തി​ക്കാ​ൻ സാ​ധി​ക്കൂ​വെ​ന്നും സ്പീ​ക്ക​ർ വ്യ​ക്ത​മാ​ക്കി. ചോ​ദ്യോ​ത്ത​ര​വേ​ള റ​ദ്ദാ​ക്കി കേ​ര​ള​ത്തി​ലെ സ്ത്രീ ​സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യം ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും സ്പീ​ക്ക​ർ നി​ര​സി​ച്ചു. അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ശൂ​ന്യ​വേ​ള​യി​ൽ വി​ഷ​യം പ​രി​ഗ​ണി​ക്കാ​മെ​ന്നും സ്പീ​ക്ക​ർ വ്യ​ക്ത​മാ​ക്കി.

ഇ​തേ​ത്തു​ട​ർ​ന്ന് പ്ര​തി​പ​ക്ഷം സ​ർ​ക്കാ​രി​നെ​തി​രെ മു​ദ്രാ​വാ​ക്യം വി​ളി​ച്ചു​കൊ​ണ്ട് ബാ​ന​റു​ക​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടി. പി​ന്നീ​ട് ചോ​ദ്യോ​ത്ത​ര​വേ​ള ത​ട​സ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യും നി​യ​മ​സ​ഭ​യി​ൽ നി​ന്നും ഇ​റ​ങ്ങി​പ്പോ​വു​ക​യു​മാ​യി​രു​ന്നു.

Related posts