എ​ടി​എം കാ​ർ​ഡ് മോ​ഷ​ണം പോ​യ വിവരം  ബാങ്കിനെ അറിയിട്ടും സേവനം മരവിപ്പിച്ചില്ല ;  ബാങ്കിൽ പരാതിയുമായി എത്തിയപ്പോഴേക്കും  വീട്ടമ്മയുടെ പണം നഷ്ടപ്പെട്ടു;  പരാതി  പറഞ്ഞപ്പോൾ ബാങ്ക് ജീവനക്കാരന്‍റെ പരിഹാസം

തൃ​ശൂ​ർ: എ​ടി​എം കാ​ർ​ഡ് മോ​ഷ​ണം പോ​യ വി​വ​രം ബാ​ങ്ക് അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​ട്ടും സേ​വ​നം മ​ര​വി​പ്പി​ക്കാ​ത്ത​തി​നെതു​ട​ർ​ന്ന് ഉ​പ​ഭോ​ക്താ​വി​നു പ​ണം ന​ഷ്ട​പ്പെ​ട്ട​താ​യി പ​രാ​തി. ക​ല്ലൂ​ർ സ്വ​ദേ​ശി ടി.​എം. ദീ​പ​യു​ടെ ക​ന​റാ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽനി​ന്നാ​ണ് 3500 രൂ​പ മോ​ഷ്ടാ​ക്ക​ൾ പി​ൻ​വ​ലി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച​യാ​ണ് കെഎ​സ്ആ​ർ​ടി​സി ബ​സി​ലെ യാ​ത്ര​യ്ക്കി​ടെ ര​ണ്ട് എ​ടി​എം കാ​ർ​ഡു​ക​ളും രേ​ഖ​ക​ളും അ​ട​ങ്ങി​യ പ​ഴ്സ് മോ​ഷ​ണം പോ​യ​ത്. എ​ടി​എം കാ​ർ​ഡു​ക​ളു​ടെ പി​ൻ​ന​ന്പ​ർ പ​ഴ്സി​ൽ​ത​ന്നെ എ​ഴു​തി സൂ​ക്ഷി​ച്ചി​രു​ന്നു.

ബ​സി​ൽനി​ന്നി​റ​ങ്ങി​യ​പ്പോ​ഴാ​ണ് പ​ഴ്സ് ന​ഷ്ട​പ്പെ​ട്ട വി​വ​രം വീ​ട്ട​മ്മ അ​റി​യു​ന്ന​ത്. ഉ​ട​നെ അ​ക്കൗ​ണ്ടു​ക​ളു​ള്ള ര​ണ്ടു ബാ​ങ്കു​ക​ളി​ലും വി​ളി​ച്ച് വി​​വ​രം അ​റി​യി​ച്ചു. ഇ​തു​ന​സ​രി​ച്ച് ധ​ന​ല​ക്ഷ്മി ബാ​ങ്കി​ലെ അ​ക്കൗ​ണ്ടി​ലെ എ​ടി​എം സേ​വ​നം ഉ​ട​ൻ ബ്ലോ​ക്ക് ചെ​യ്തെ​ങ്കി​ലും ക​ന​റാ ബാ​ങ്കി​ലേ​ക്ക് വി​ളി​ച്ച​പ്പോ​ൾ നേ​രി​ട്ടെ​ത്തി പ​രാ​തി ന​ൽ​കാ​തെ എ​ടി​എം സേ​വ​നം റ​ദ്ദ് ചെ​യ്യാ​നാ​വി​ല്ലെ​ന്നു മ​റു​പ​ടി ല​ഭി​ക്കു​ക​യാ​യി​രു​ന്നു.

നേ​രി​ട്ട് പ​രാ​തി ന​ൽ​കാ​ൻ ബാ​ങ്കി​ലെ​ത്തു​ന്ന​തി​നി​ടെ അ​ക്കൗ​ണ്ടി​ൽനി​ന്ന് 3500 രൂ​പ പി​ൻ​വ​ലി​ച്ച​താ​യി എ​സ്എം​എ​സ് സ​ന്ദേ​ശം കി​ട്ടി. തു​ട​ർ​ന്ന് ബ്ലോ​ക്ക് ചെ​യ്യു​ന്ന​തി​നു​ള്ള അ​പേ​ക്ഷ ന​ൽ​കി​യ​പ്പോ​ൾ അ​ക്കൗ​ണ്ടി​ൽ 752 രൂ​പ മാ​ത്ര​മാ​ണു​ള്ള​തെ​ന്നും ഇ​നി ഇ​തു ബ്ലോ​ക്ക് ചെ​യ്യേ​ണ്ട ആ​വ​ശ്യ​മു​ണ്ടോ​യെ​ന്നും ചോ​ദി​ച്ച് ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ൻ പ​രി​ഹ​സി​ച്ച​താ​യും വീ​ട്ട​മ്മ പ​റ​യു​ന്നു. പു​തു​ക്കാ​ട് പോ​ലീ​സി​ലാ​ണ് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Related posts