വടകരയിൽ ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്‍നി​ന്ന് ര​ണ്ട് ല​ക്ഷം കവർന്നു; ഹാ​ക്ക​ര്‍​ക്കാ​യി അ​ന്വേ​ഷ​ണം


വ​ട​ക​ര: ​ര​ണ്ട് ദേ​ശ​സാ​ത്‌​കൃ​ത ബാ​ങ്കു​ക​ളി​ലെ അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ ഇ​ട​പാ​ടു​കാ​ര​ന് ര​ണ്ട് ല​ക്ഷം രൂ​പ ന​ഷ്ട​മാ​യ സം​ഭ​വ​ത്തി​ല്‍ സൈ​ബ​ര്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.​

അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്താ​ണു പ​ണം ത​ട്ടി​യ​തെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. മ​യ്യ​ന്നൂ​രി​ലെ വ​ണ്ണ​ത്താം​ക​ണ്ടി സി​എ​ച്ച് ഹൗ​സി​ൽ ഇ​ബ്രാ​ഹി​മി​നാ​ണ് പ​ണം ന​ഷ്ട​മാ​യ​ത്.

അ​ന്വേ​ഷ​ണ​ത്തെ തു​ട​ർ​ന്ന് ഹാ​ക്ക​റു​ടെ അ​ക്കൗ​ണ്ടി​ൽ​നി​ന്ന്‌ 65,000 രൂ​പ മ​ര​വി​പ്പി​ച്ച​താ​യി സൈ​ബ​ർ പോ​ലീ​സ്‌ ഇ​ബ്രാ​ഹി​മി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

എ​സ്ബി​ഐ വി​ല്യാ​പ്പ​ള്ളി ശാ​ഖ​യി​ലെ അ​ക്കൗ​ണ്ടി​ൽ​നി​ന്ന് 99,999 രൂ​പ​യും ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ​യു​ടെ വ​ട​ക​ര അ​ട​ക്കാ​തെ​രു​വ് ശാ​ഖ​യി​ലെ അ​ക്കൗ​ണ്ടി​ൽ നി​ന്ന് 99,999 രൂ​പ​യു​മാ​ണ് ന​ഷ്ട​മാ​യ​ത്.

ഞാ​യ​റാ​ഴ്ച പ​ക​ൽ 1.57നാ​ണ് എ​സ്ബി​ഐ ശാ​ഖ​യി​ലെ അ​ക്കൗ​ണ്ടി​ൽ​നി​ന്ന് പ​ണം പി​ൻ​വ​ലി​ച്ച​താ​യി ഇ​ബ്രാ​ഹി​മി​ന് ഫോ​ണി​ൽ മെ​സേ​ജ് വ​ന്ന​ത്. 2.15 ഓ​ടെ മെ​സേ​ജ് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെത്തു​ട​ർ​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് ഇ​തേ സ​മ​യ​ത്തു​ത​ന്നെ ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ​യി​ൽ​നി​ന്നു പ​ണം പി​ൻ​വ​ലി​ച്ച​താ​യ മെ​സേ​ജും ക​ണ്ട​ത്.

ആ​ക്സി​സ് ബാ​ങ്ക് വ​ഴി പി​ൻ​വ​ലി​ച്ച​താ​യാ​ണ് മെ​സേ​ജി​ൽ ഉ​ള്ള​ത്. ഇ​ക്കാ​ര്യം സൈ​ബ​ർ പോ​ലീ​സി​ലും ബാ​ങ്ക് അ​ധി​കൃ​ത​രെ​യും അ​റി​യി​ച്ച് അ​ക്കൗ​ണ്ട് മ​ര​വി​പ്പി​ച്ചു.

വ​ട​ക​ര പോ​ലീ​സും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഗൂ​ഗി​ൾ പേ ​ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​ബ്രാ​ഹിം പ​ണ​മി​ട​പാ​ട്‌ ന​ട​ത്തി​യി​രു​ന്ന​ത്. എ​ടി​എം കാ​ർ​ഡ് അ​പൂ​ർ​വ​മാ​യി മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​റു​ള്ളൂ.

Related posts

Leave a Comment