കോന്നി: സ്ത്രീത്വത്തെ അപമാനപ്പെടുത്താന്‍ ശ്രമിച്ചയാളെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു. കോന്നി വി.കോട്ടയം താന്നിക്കുഴി പാറയില്തെക്കേതില് വിഷ്ണു (43) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ഡിസംബര്‍ 15 നായിരുന്നു കേസിനാസ്പദമായ സംഭവം. റബര്‍തോട്ടത്തില്‍ വിറക് ശേഖരിച്ച് കൊണ്ട് നില്‍ക്കുകയായിരുന്ന യുവതിയെ പിന്നിലൂടെ എത്തിയ വിഷ്ണു കടന്നു പിടിക്കുകയും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വസ്ത്രം വലിച്ചു കീറുകയും ചെയ്തുവെന്നാണ് കേസ്.
കോന്നി പോലീസ് ഇന്‍സ്പെക്ടര്‍ രാജഗോപാലിന്റെ നേതൃത്വത്തില്‍ പോലീസ് എസ്ഐ എസ്. ശ്യാം, എഎസ്ഐ അഭിലാഷ്, സിപിഒ ജോമോന് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. അറസ്റ്റിലായ വിഷ്ണു കോന്നി പോലീസ് സ്റ്റേഷന് റൗഡിലിസ്റ്റില്പ്പെട്ടയാളാണെന്ന് പോലീസ് പറഞ്ഞു.
