ശബരിമല: മകരവിളക്കിനോടനുബന്ധിച്ച് പമ്പയിലേക്ക് സര്‍വീസ് നടത്തുന്നതിന് 900 ബസുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ. ആവശ്യമെങ്കില്‍ നൂറു ബസുകള്‍ കൂടി അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. പമ്പയില്‍ നടത്തിയ അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കൂടുതല്‍ ബസുകള്‍ സര്‍വീസ് നടത്തുന്നതിനനുസരിച്ച് പമ്പ ഹില്‍ടോപ്പില്‍ പാര്‍ക്കിംഗിനു കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തും.
പരാതികള്‍ കുറഞ്ഞ ഒരു സീസണായിരുന്നു ഇത്തവണത്തേതെന്ന് മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ സേവനങ്ങളില്‍ സംതൃപ്തരാണ് അയ്യപ്പന്മാരെന്ന് ബോധ്യപ്പെട്ടു. മികച്ച രീതിയില്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നടക്കുന്നത് നേരില്‍ കണ്ട് ബോധ്യപ്പെട്ടതായും മന്ത്രി പറഞ്ഞു.
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഇത്തവണ റോഡപകടങ്ങള്‍ കുറഞ്ഞുവെന്നതും ആശ്വാസകരമാണെന്ന് മന്ത്രി പറഞ്ഞു. റോഡ് അപകടങ്ങള്‍ ഒഴിവാക്കാന്‍ കൂടുതല്‍ സംവിധാനങ്ങള്‍ അടുത്ത സീസണില്‍ ഒരുക്കും.
പമ്പ ശ്രീരാമ സാകേതം ഹാളില്‍ നടന്ന അവലോകനയോഗത്തില്‍ ഗതാഗത വകുപ്പ് ജോയിന്റ് കമ്മീഷണര്‍ പ്രമോദ് ശങ്കർ, സ്പെഷല്‍ ഓഫീസര്‍ ഡോ. അരുണ്‍ എസ്. നായരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.
തീര്‍ഥാടകരുടെ തിരക്കേറി
മകരവിളക്കിനോടനുബന്ധിച്ച തീര്‍ഥാടകരുടെ തിരക്ക് ഏറി. അയ്യപ്പഭക്തരുടെ നിലയ്ക്കാത്ത പ്രവാഹമാണ് ഈ ദിവങ്ങളിലുണ്ടായത്.ഇന്നലെ പുലര്‍ച്ചെ നട തുറന്ന് വൈകുന്നേരം ആറുവരെ 67,172 തീര്‍ഥാടകര്‍ ശബരിമല സന്നിധാനത്ത് ദര്‍ശനത്തിനെത്തി.
മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഡിസംബര്‍ 30ന് ശബരിമല നട തുറന്നതിനു ശേഷം ഇന്നലെവരെ 4,60,000 ഓളം അയ്യപ്പഭക്തരാണ് സന്നിധാനത്ത് ദര്‍ശനത്തിന് എത്തിയത്. കാല്‍നട തീര്‍ഥാടകരുടെ എണ്ണവും ഏറി. കാനനപാതവഴിയും കൂടുതല്‍ പേര് ശബരിമലയിലേക്ക് എത്തുന്നുണ്ട്.
ശബരിമല: മകരവിളക്കിനോടനുബന്ധിച്ച് പമ്പയിലേക്ക് സര്‍വീസ് നടത്തുന്നതിന് 900 ബസുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ. ആവശ്യമെങ്കില്‍ നൂറു ബസുകള്‍ കൂടി അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. പമ്പയില്‍ നടത്തിയ അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കൂടുതല്‍ ബസുകള്‍ സര്‍വീസ് നടത്തുന്നതിനനുസരിച്ച് പമ്പ ഹില്‍ടോപ്പില്‍ പാര്‍ക്കിംഗിനു കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തും.
പരാതികള്‍ കുറഞ്ഞ ഒരു സീസണായിരുന്നു ഇത്തവണത്തേതെന്ന് മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ സേവനങ്ങളില്‍ സംതൃപ്തരാണ് അയ്യപ്പന്മാരെന്ന് ബോധ്യപ്പെട്ടു. മികച്ച രീതിയില്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നടക്കുന്നത് നേരില്‍ കണ്ട് ബോധ്യപ്പെട്ടതായും മന്ത്രി പറഞ്ഞു. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഇത്തവണ റോഡപകടങ്ങള്‍ കുറഞ്ഞുവെന്നതും ആശ്വാസകരമാണെന്ന് മന്ത്രി പറഞ്ഞു. റോഡ് അപകടങ്ങള്‍ ഒഴിവാക്കാന്‍ കൂടുതല്‍ സംവിധാനങ്ങള്‍ അടുത്ത സീസണില്‍ ഒരുക്കും.
പമ്പ ശ്രീരാമ സാകേതം ഹാളില്‍ നടന്ന അവലോകനയോഗത്തില്‍ ഗതാഗത വകുപ്പ് ജോയിന്റ് കമ്മീഷണര്‍ പ്രമോദ് ശങ്കർ, സ്പെഷല്‍ ഓഫീസര്‍ ഡോ. അരുണ്‍ എസ്. നായരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.
തീര്‍ഥാടകരുടെ തിരക്കേറി
മകരവിളക്കിനോടനുബന്ധിച്ച തീര്‍ഥാടകരുടെ തിരക്ക് ഏറി. അയ്യപ്പഭക്തരുടെ നിലയ്ക്കാത്ത പ്രവാഹമാണ് ഈ ദിവങ്ങളിലുണ്ടായത്.ഇന്നലെ പുലര്‍ച്ചെ നട തുറന്ന് വൈകുന്നേരം ആറുവരെ 67,172 തീര്‍ഥാടകര്‍ ശബരിമല സന്നിധാനത്ത് ദര്‍ശനത്തിനെത്തി.മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഡിസംബര്‍ 30ന് ശബരിമല നട തുറന്നതിനു ശേഷം ഇന്നലെവരെ 4,60,000 ഓളം അയ്യപ്പഭക്തരാണ് സന്നിധാനത്ത് ദര്‍ശനത്തിന് എത്തിയത്. കാല്‍നട തീര്‍ഥാടകരുടെ എണ്ണവും ഏറി. കാനനപാതവഴിയും കൂടുതല്‍ പേര് ശബരിമലയിലേക്ക് എത്തുന്നുണ്ട്.