ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ലെ ക​​​​​ഷ്ട​​​​​പ്പാ​​​​​ടു​​​​​ക​​​​​ളും ദു​​​​​രി​​​​​ത​​​​​ങ്ങ​​​​​ളും അ​​​​​നു​​​​​ഭ​​​​​വി​​​​​ച്ച​​​​​റി​​​​​ഞ്ഞ കൊ​​​​​ച്ചു​​​​മി​​​​​ടു​​​​​ക്കി! ബ​​ജ്ജി​​ക്ക​​ട​​യി​​ൽ​​നി​​ന്ന് രുചിയുള്ള എ ​​പ്ല​​സ്

കു​​​​​മ​​​​​ര​​​​​കം: ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ലെ ക​​​​​ഷ്ട​​​​​പ്പാ​​​​​ടു​​​​​ക​​​​​ളും ദു​​​​​രി​​​​​ത​​​​​ങ്ങ​​​​​ളും അ​​​​​നു​​​​​ഭ​​​​​വി​​​​​ച്ച​​​​​റി​​​​​ഞ്ഞ കൊ​​​​​ച്ചു​​​​മി​​​​​ടു​​​​​ക്കി​​​​​ക്കു പ്ല​​​​​സ് ടു ​​​​​പ​​​​​രീ​​​​​ക്ഷ​​​​​യി​​​​​ൽ മു​​​​​ഴു​​​​​വ​​​​​ൻ വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ൾ​​​​​ക്കും എ​​​​​പ്ല​​​​​സ്.

കു​​​​​മ​​​​​ര​​​​​കം 11-ാം വാ​​​​​ർ​​​​​ഡി​​​​​ൽ ചാ​​​​​ർ​​​​​ത്തു​​​​​ശേ​​​​​രി വീ​​​​​ട്ടി​​​​​ൽ ഗി​​​​​രീ​​​​​ഷ്- രാ​​​​​ധാ​​​​​ദേ​​​​​വി ദ​​​​​ന്പ​​​​​തി​​​​​ക​​​​​ളു​​​​​ടെ മ​​​​​ക​​​​​ൾ ഐ​​​​​ശ്വ​​​​​ര്യ ല​​​​​ക്ഷ്മി​​​​​യാ​​​​​ണ് 98 ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ർ​​​​​ക്കോ​​​​​ടെ എ​​​​​ല്ലാ വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ൾ​​​​​ക്കും എ ​​​​​പ്ല​​​​​സ് ക​​​​​ര​​​​​സ്ഥ​​​​​മാ​​​​​ക്കി​​​​​യ​​​​​ത്.

പ​​​​​ത്താം ക്ലാ​​​​​സി​​​​​ൽ 94 ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ർ​​​​​ക്കോ​​​​​ടെ​​​​​യാ​​​​​ണ് ഐ​​​​​ശ്വ​​​​​ര്യ ല​​​​​ക്ഷ്മി വി​​​​​ജ​​​​​യി​​​​​ച്ച​​​​​ത്. കു​​​​​ടും​​​​​ബ​​​​​ത്തി​​​​​ന്‍റെ ആ​​​​​ശ്ര​​​​​യ​​​​​മാ​​​​​യി​​​​​രു​​​​​ന്ന അ​​​​​ച്ഛ​​​​​ൻ ഗി​​​​​രീ​​​​​ഷി​​​​​ന്‍റെ കാ​​​​​ൽ പ്ര​​​​​മേ​​​​​ഹം ബാ​​​​​ധി​​​​​ച്ചു മു​​​​​റി​​​​​ച്ചു മാ​​​​​റ്റി​​​​​യ​​​​​തോ​​​​​ടെ കു​​​​​ടും​​​​​ബം പോ​​​​​റ്റാ​​​​​നു​​​​​ള്ള ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വം അ​​​​​മ്മ രാ​​​​​ധാ​​​​​ദേ​​​​​വി​​​​​യു​​​​​ടെ ചു​​​​​മ​​​​​ലി​​​​​ലാ​​​​​യി.

10 മാ​​​​​സ​​​​​ങ്ങ​​​​​ൾ​​​​​ക്ക് മു​​​​​ന്പ് ഗി​​​​​രീ​​​​​ഷ് മ​​​​​ര​​​​​ണ​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​തു വ​​​​​രെ കു​​​​​ടും​​​​​ബ​​​​​ച്ചെ​​​​​ല​​​​​വു​​​​​ക​​​​​ൾ​​​​​ക്കൊ​​​​​പ്പം ഭ​​​​​ർ​​​​​ത്താ​​​​​വി​​​​​ന്‍റെ​​​​​യും ഭ​​​​​ർ​​​​​തൃ​​​​​മാ​​​​​താ​​​​​വി​​​​​ന്‍റെ​​​​​യും ചി​​​​​കി​​​​​ത്സാ ചെ​​​​​ല​​​​​വു​​​​​ക​​​​​ളും ന​​​​​ട​​​​​ത്താ​​​​​ൻ രാ​​​​​ധാ​​​​​ദേ​​​​​വി ക​​​​​ണ്ടെ​​​​​ത്തി​​​​​യ മാ​​​​​ർ​​​​​ഗം ബ​​​​​ജ്ജി​​​​​ക്ക​​​​​ട​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

പ​​​​​ഠ​​​​​ന​​​​​ത്തി​​​​​ൽ ശ്ര​​​​​ദ്ധി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നൊ​​​​​പ്പം അ​​​​​മ്മ​​​​​യെ ബ​​​​​ജ്ജി​​​​​ക്ക​​​​​ട​​​​​യി​​​​​ൽ സ​​​​​ഹാ​​​​​യി​​​​​ക്കാ​​​​​നും കൊ​​​​​ച്ചു​​​​മി​​​​​ടു​​​​​ക്കി സ​​​​​മ​​​​​യം ക​​​​​ണ്ടെ​​​​​ത്തി.

രാ​​​​​വി​​​​​ലെ​​​​യും വൈ​​​​​കു​​​​​ന്നേ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ലും അ​​​​​വ​​​​​ധി ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ലും ക​​​​​ട​​​​​യി​​​​​ൽ അ​​​​​മ്മ​​​​​യെ സ​​​​​ഹാ​​​​​യി​​​​​ക്കാ​​​​​നെ​​​​​ത്തു​​​​​മെ​​​​​ങ്കി​​​​​ലും പ​​​​​ഠ​​​​​ന​​​​​ത്തി​​​​​ന്‍റെ കാ​​​​​ര്യ​​​​​ത്തി​​​​​ൽ വി​​​​​ട്ടു​​​​​വീ​​​​​ഴ്ച​​​​​യി​​​​​ല്ലാ​​​​​യി​​​​​രു​​​​​ന്നു.

ഇ​​​​​പ്പോ​​​​​ൾ നീ​​​​​റ്റ് പ​​​​​രീ​​​​​ക്ഷ​​​​​യ്ക്കാ​​​​​യു​​​​​ള്ള പ​​​​​രി​​​​​ശീ​​​​​ല​​​​​ന​​​​​ത്തി​​​​​ലാ​​​​​ണ് ഐ​​​​​ശ്വ​​​​​ര്യ. അ​​​​​മ്മ​​​​​യു​​​​​ടെ ചി​​​​​കി​​​​​ത്സ​​​​​യും വീ​​​​​ട്ടി​​​​​ലെ ചെ​​​​​ല​​​​​വും ക​​​​​ഴി​​​​​ഞ്ഞ് മ​​​​​ക​​​​​ളു​​​​​ടെ വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​ത്തി​​​​​നു​​​​​ള്ള തു​​​​​ക ചെ​​​​​റി​​​​​യ വ​​​​​രു​​​​​മാ​​​​​ന​​​​​ത്തി​​​​​ൽ​​​​നി​​​​​ന്നും ക​​​​​ണ്ടെ​​​​​ത്താ​​​​​ൻ പാ​​​​ടു​​​​പെ​​​​ടു​​​​ക​​​​യാ​​​​​ണ് രാ​​​​​ധാ​​​​​ദേ​​​​​വി.

Related posts

Leave a Comment